
ഓപ്പറേഷൻ ത്രാൾ ടീസർ
ജയസൂര്യ നായകനായി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ-ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ഓപ്പറേഷൻ ത്രാൾ ടീസർ പുറത്തിറങ്ങി.ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്നചിത്രത്തിൽ എൻ.ഐ.എ ഓഫീസറായാണ് ജയസൂര്യ . ആ ഏറ്റുമുട്ടലുകളും തുടർ രഹസ്യാന്വേഷണങ്ങളിലേക്കും സൂചന നൽകുന്നതാണ് ടീസർ. ജയസൂര്യയുടെ അന്വേഷണവും ഹൈ-സ്റ്റേക്സ് ആക്ഷനും ഒരുമിക്കുന്ന ചിത്രത്തിൽ മുരളി ശർമ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, നന്ദലാൽ കൃഷ്ണമൂർത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, സിറാജുദ്ദീൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാർ, യഷ് പാൽ ഗേര, മിർ സർവർ, ചന്ദൻ ബിഷ്ത്, ഹൻസിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂർ, വിജയ് ത്രിവേദി, മൻഹർ സിംഗ് ട്രിവിയ എന്നിവരും അണിനിരക്കുന്നു ‘ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും രതീഷ് വേഗ തന്നെയാണ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നിർമ്മാണം . ഛായാഗ്രഹണം നജോസ് . ഷഫീഖ് വി.ബി. എഡിറ്റിംഗും, നോബിൾ ജേക്കബ് പ്രോജക്ട് ഡിസൈനും, സജീഷ് താമരശേരി പ്രൊഡക്ഷൻ ഡിസൈനും, സുനീഷ് സോദരൻ ആർട്ട് ഡയറക്ഷനും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്സ് സേവ്യർ . സഹനിർമ്മാണം സുനിമോൾ ജോബി , പി.ആർ. ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |