SignIn
Kerala Kaumudi Online
Saturday, 29 August 2026 7.22 AM IST

മുണ്ടൂരി ഓടുന്ന വരൻ, എയറിലാക്കാൻ ധൂമകേതു

ss

മുണ്ടൂരി ഒാടുന്ന വരനായി സജിൻ ഗോപു. അമ്പരന്ന് നിൽക്കുന്ന വധുവായി നിഖില വിമൽ, ഒപ്പം ഗണപതിയും. എയറിൽ പറന്ന് ഡംബലും കോടാലിയും. ധൂമകേതു' സെക്കൻഡ് ലുക്ക് പോസ്റ്ററിലെ കാഴ്ചകളാണിത്. അടുത്ത മാസം ഈ കാഴ്ചകളുമായി ധൂമകേതു പ്രദർശനത്തിന് എത്തും. നെയ്മറിനുശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. മലയാളത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.

പ്രേക്ഷകരേവരും ഏറ്റെടുത്ത സൂക്ഷ്മദർശിനിക്കു ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് നിർമ്മാണം. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബാസ് തിരുനാവായ എന്നിവരാണ് നിർമ്മാതാക്കൾ. സോണിയും മനുവും ചേർന്നാണ് രചന.

ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, വിതരണം : ഭാവന റിലീസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CINEMANEWS, FILM, MALAYALAM CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY