
ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ അഭിനയിക്കാൻ സന്ദീപ് പ്രദീപ് ഒരുങ്ങുന്നുവെന്ന് വിവരം. അനശ്വര രാജൻ ആണ് നായിക. ബെത്‌ലഹേം കുടുംബയൂണിറ്റിന്റെ ബ്ലോക് ബസ്റ്റർ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസും ഗിരീഷ് എ.ഡിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം.
ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് നവാഗതനായ കിരൺ ജോസി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, സന്ദീപ് പ്രദീപ്, ദിലീഷ് പോത്തൻ, സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ സുജിന ശ്രീധരൻ എന്നിവരാണ് പ്രധാന താരങ്ങൾ. സെപ്തംബർ ആദ്യ ആഴ്ചയോടെ ചിത്രീകരണം പൂർത്തിയാകും. റിലീസിന് ഒരുങ്ങുന്ന കോസ്മിക് സാംസണിനുശേഷം സന്ദീപ് പ്രദീപ് അഭിനയിക്കുന്നത് ഗിരീഷ് എ.ഡിയുടെ ചിത്രത്തിലായിരിക്കും എന്നാണ് സൂചന.
അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന കോസ്മിക് സാംസണിൽ സൂപ്പർ ഹീറോയായാണ് സന്ദീപ് പ്രദീപ് എത്തുന്നത്. ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ആലപ്പുഴ ജിംഖാന, പടക്കളം , എക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ സന്ദീപ് പ്രദീപ് വൻ പ്രേക്ഷക സ്വീകാര്യതയിലേക്ക് ഉയർന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റിനുശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷ നൽകുന്നു. അതേ സമയം നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ ബെത്‌ലഹേം കുടുംബയൂണിറ്റ് ആഗോള കളക്ഷൻ 150 കോടിയോട് അടുക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |