
ജേസൺ സഞ്ജയ് നായകനായി അരങ്ങേറുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കീർത്തിശ്വരൻ ആയിരിക്കും എന്ന് വിവരം. സംവിധായകൻ അറ്റ്ലിയുടെ എ ഫോർ ആപ്പിൾ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. വിജയ് നായകനായ ഗില്ലി പോലെ കൊമേഴ്സ്യൽ എന്റർടെയ്നറായിരിക്കും എന്നാണ് സൂചന.
ഏറെക്കാലമായി ആരാധകർ കാത്തിരിക്കുന്നതാണ് ജേസണിന്റെ അഭിനയ അരങ്ങേറ്റം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് കരുതുന്നത് . സായ് അഭ്യങ്കർ ഈണം ഒരുക്കും. പ്രദീപ് രംഗനാഥൻ നായകനായി അരങ്ങേറ്റം കുറിച്ച ഡ്യൂഡ് എന്ന ചിത്രം ഒരുക്കിയാണ് കീർത്തീശ്വരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ബ്ളോക് ബസ്റ്റർ ചിത്രമായ ഡ്യൂഡിൽ മമിത ബൈജു ആയിരുന്നു നായിക. സിഗ്മ എന്ന ചിത്രം ഒരുക്കിയാണ് ജേസൺ സഞ്ജയ്യുടെ സംവിധാന പ്രവേശം. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ചില്ല. വിജയ്യെ പോലെ അഭിനയ രംഗത്തേക്ക് ജേസൺ പ്രവേശിക്കും എന്ന വാർത്തകൾ ഏറെ നാളായി സജീവമായിരുന്നു. നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം അടുത്ത വർഷം ഉണ്ടാകും എന്നാണ് വിവരം. അതേസമയം ചിലമ്പരസൻ നായകനായി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനിൽ ആണ് കീർത്തിശ്വരൻ. നായിക നയൻതാര ആയിരിക്കും. ഈ ചിത്രത്തിനു ശേഷമേ ജേസൺ ചിത്രം ഉണ്ടാകൂ എന്നറിയുന്നു. സുധ കൊങ്കരയുടെ ശിഷ്യനായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് കീർത്തിശ്വരൻ ആദ്യ ചിത്രം ഒരുക്കിയത്. സായ് അഭ്യങ്കർ ആണ് ചിമ്പു ചിത്രത്തിന് ഈണം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന അരസൻ ആണ് ചിമ്പിന്റെ അടുത്ത റിലീസ്. ഇതാദ്യമായാണ് ചിമ്പുവും വെട്രിമാരനും കൈകോർക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |