
മോഹൻലാൽ നായകനായി അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് തുടക്കമായി. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ മുകേഷ്, സംഗീത് പ്രതാപ് , അജു വർഗീസ്, രാജേഷ് മാധവൻ ,ഇവ തെന്നൽ തുടങ്ങിയവരോടൊപ്പം മഹാരാഷ്ട്ര, കർണടക എന്നിവിടങ്ങളിൽ നിന്ന് മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകൾ പ്രധാന വേഷങ്ങളിൽ എത്തുന്നു .
ചിത്രത്തിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനൊപ്പം രണ്ടു പെൺകുട്ടികളുണ്ട്. സൈൻ ലാംഗ്വേജിൽ െഎ ലൗ യു പറയുന്ന മോഹൻലാലിനെ കാണാം. എൽ എന്നത് ആംഗ്യ ഭാഷയിലാണ് കൊടുത്തിരിക്കുന്നത്. പ്രധാന കഥാപാത്രത്തിൽ ഒരാൾക്ക് സംസാര പരിമിതി ഉണ്ടാകാം എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഒപ്പത്തിനുശേഷം മോഹൻലാൽ വീണ്ടും കുട്ടികൾക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നു. മോഹൻലാൽ, സുചിത്ര മോഹൻലാൽ, സംവിധായകൻ സത്യൻ അന്തിക്കാട്, അനൂപ് സത്യൻ, ആന്റണി പെരുമ്പാവൂർ, മുകേഷ്, ടൊവിനോ തോമസ്, ആന്റണി വർഗീസ് , സംഗീത് പ്രതാപ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. L 368 എന്ന് താത്കാലികമായി പേരിട്ട ചിത്രം അനൂപിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ഇടുക്കി, മംഗലാപുരം എന്നിവിടങ്ങളിലും കർണാടകയിലെ നിരവധി ലൊക്കേഷനുകളിലുമായാണ് ചിത്രീകരണം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടർ നിർമ്മിക്കുന്നു.
ഷഹ്നാദ് ജലാലാണ് ഛായാഗ്രഹണം .ഗാനങ്ങൾ - കൈതപ്രം, സംഗീതം - ജേക്സ് ബിജോയ്, കലാസംവിധാനം - പ്രശാന്ത് മാധവ്, കോസ്റ്റ്യം ഡിസൈൻ- സുജിത് സുധാകർ. മേക്കപ്പ് -സജീവ് സജി, സിങ്ക് സൗണ്ട്- അനിൽ രാധാകൃഷ്ണൻ, ആക്ഷൻ കൊറിയോഗ്രാഫി - സ്റ്റണ്ട് സിൽവ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ് , വിതരണം ആശിർവാദ് സിനിമാസ് . പി.ആർ. ഒ വാഴൂർ ജോസ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |