SignIn
Kerala Kaumudi Online
Saturday, 31 October 2026 7.16 AM IST

രാഘവ ലോറൻസിന്റെ മഹാവീർ കർണ്ണ പുതിയ പോസ്റ്റർ

sss

രാഘവ ലോറൻസ് നായകനായ മഹാവീർ കർണ്ണയുടെ പുതിയ പോസ്റ്റർ പുറത്ത്. രാഘവ ലോറൻസിന്റെ ജന്മദിനത്തിലാണ് മാസ് പോസ്റ്റർ റിലീസ് ചെയ്തത്. ഇതിഹാസ യോദ്ധാവായ കർണ്ണനായാണ് താരം വേഷമിടുന്നത്. ഇതാദ്യമായാണ് രാഘവ ലോറൻസ് ഇതിഹാസകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥയ്ക്ക് പുതിയൊരു ദൃശ്യഭാഷ നൽകുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രത്തിന് 150 കോടി രൂപ ആണ് ബഡ്ജറ്റ്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ അടുത്ത വർഷം പ്രദർശനത്തിന് എത്തും.

പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗഡ അവതരിപ്പിക്കുന്ന ചിത്രം, ആർവി സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെ ആണ് നിർമ്മാണം. സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ), എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പി.ആർ.ഒ : ശബരി



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY