
വെട്രിമാരൻ - ചിമ്പു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അരസൻ ദീപാവലി റിലീസായി നവംബർ 6ന് പ്രദർശനത്തിനെത്തും.
ചെറുപ്പക്കാരന്റെ ഗെറ്റപ്പിലും മദ്ധ്യവയസ്കന്റെ ഗെറ്റപ്പിലും ചിമ്പു എത്തുന്നു. 'വടാ ചെന്നൈ" യൂണിവേഴ്സിൽ ആണ് സിനിമ ഒരുങ്ങുന്നത്. വിജയ് സേതുപതി, പ്രിയങ്ക മോഹൻ, യോഗലക്ഷ്മി, ആന്റഡ്രിയ ജെർമിയ, സമുദ്ര കനി, കിഷോർ, മലയാള താരം ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റു താരങ്ങൾ. ദേശീയ പുരസ്കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് ചിമ്പുമായി കൈകോർക്കുന്നത്. അനിരുദ്ധ് ഈണം ഒരുക്കുന്നു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് നിർമ്മാണം. അസുരനുശേഷം വെട്രിമാരൻ - കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ, വിടുതലൈ 1, വിടുതലൈ 2 എന്നീ ചിത്രങ്ങൾക്കുശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രം ആണ് അരസൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |