
ഷാരൂഖാന്റെ 61-ാം പിറന്നാൾ ദിനമായ നവംബർ 2ന് 'കിംഗ്" ആദ്യ ഗാനം പുറത്തിറങ്ങും. ആരാധകർക്ക് പിറന്നാൾ സമ്മാനമായി പുറത്തിറങ്ങുന്ന ഗാനം അതിജിത് സിംഗ് ആണ് ആലാപനം. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്നു. പത്താനുശേഷം ഷാരൂഖ് ഖാനും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും ഒരുമിക്കുന്ന കിംഗ് ഡിസംബർ 24ന് ലോക വ്യാപകമായി റിലീസ് ചെയ്യും. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോളിവുഡ് അരങ്ങേറ്റം നടത്തുന്നതാണ് കിംഗിന്റെ ഏറ്റവും വലിയ സവിശേഷത. അഭിഷേക് ബച്ചൻ പ്രതിനായകനായി എത്തുന്നു. ദീപിക പദുകോൺ ആണ് നായിക. റാണിമുഖർജി, അനിൽ കപൂർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കരീന കപൂർ പാർട്ടി ഗാനവുമായി ഷാരൂഖ് ഖാനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്‌ഷൻ ത്രില്ലറായി ഒരുങ്ങുന്ന കിംഗിന്റെ പുതിയ പോസ്റ്ററും ഏറെ ശ്രദ്ധ നേടി.1994ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ളാസിക് ലിയോൺ: ദ പ്രൊഫഷണൽ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ളിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |