SignIn
Kerala Kaumudi Online
Saturday, 31 October 2026 7.16 AM IST

ഹൃദയം തൊടുന്ന മെലഡിയുമായി ദുൽഖർ

sss

ശ്രദ്ധ നേടി ‘ആകാശംലോ ഒക താര’യിലെ രണ്ടാം ഗാനവും

ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’യിലെ കണ്ണേ കണ്ണേ’എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിന്റെ മലയാളത്തിൽ വരികൾ അരുൺ അളാട്ടാണ്. ആനന്ദ് അരവിന്ദാക്ഷനും ഹരിത ബാലകൃഷ്ണനും ചേർന്നാണ്ആലാപനം. പ്രണയവും വൈകാരികതയും നിറഞ്ഞ മെലഡിയായാണ് ‘കണ്ണേ കണ്ണേ’ പ്രേക്ഷകരിലേക്കെത്തുന്നത്. ദൂരങ്ങൾ താണ്ടുമ്പോഴും സ്വന്തം വീടിന്റെയും നാടിന്റെയും പ്രിയപ്പെട്ടവരുടെയും ഓർമകൾ മനസിൽ സൂക്ഷിക്കുന്ന അനുഭവം ഓരോ ഈണത്തിലൂടെയും പകരുന്നു. ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ ഗാനവും ശ്രദ്ധ നേടിയിരുന്നു. പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക. ശ്രുതി ഹാസൻ , റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങൾ. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി നവംബർ 20ന് പ്രദർശനത്തിന് എത്തും. ഛായാഗ്രഹണം - സുജിത് സാരംഗ്, എഡിറ്റർ - പ്രവീൺ കെ.എൽ, പി.ആർ.ഒ - ശബരി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY