SignIn
Kerala Kaumudi Online
Thursday, 05 November 2026 3.40 PM IST

മോഹൻലാലിന്റെ നേര് തുടങ്ങി

c

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രം തിരുവനന്തപുരം വഴുതക്കാട് ഫ്രീ മേസൻസ് ക്ലബിൽ നടന്ന ചടങ്ങോടെ ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫും, ലിന്റാ ജീത്തുവും ആദ്യ ദീപം തെളിച്ചു. ആന്റണി പെരുമ്പാവൂർ സ്വിച്ച് ഓൺ നിർവഹിച്ചു. എം.രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. അശോക് കുമാർ, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, എം. ബി സനിൽ കുമാർ, ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിൽ പ്രിയ മണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, നന്ദു, ശ്രീധന്യ, മാത്യു തോമസ്,​ കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ, ഡോ. പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മുപ്പത്തിമൂന്നാമത്തെ ചിത്രമാണ്. പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY