SignIn
Kerala Kaumudi Online
Sunday, 12 July 2026 4.46 AM IST

ദൃശ്യം 3ലെ സഹദേവന് 'ചുവന്ന കണ്ണ്' വന്നത് എങ്ങനെ?​ കാരണം വ്യക്തമാക്കി കലാഭവൻ ഷാജോൺ

READ ENGLISH VERSION
shajohn-

തിയേറ്ററുകളിൽ വൻ വിജയം നേടിയ ശേഷം ഒടിടിയിലും തരംഗമായിക്കൊണ്ടിരിക്കുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'. ബോക്‌‌സ് ഓഫീസിൽ 300 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്. എന്നാൽ ഒടിടി റിലീസിന് പിന്നാലെ സിനിമയിലെ ചില രംഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുന്നുണ്ട്. പ്രത്യേകിച്ച് വില്ലൻ കഥാപാത്രമായ സഹദേവന്റെ (കലാഭവൻ ഷാജോൺ) കണ്ണിന്റെ ചുവപ്പ് നിറത്തെച്ചൊല്ലിയാണ് ചർച്ചകൾ നടക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ കലാഭവൻ ഷാജോൺ. തന്റെ ഭാര്യ ഡിനിയുടെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് താരം തന്റെ ചോര കണ്ണിനെക്കുറിച്ചുള്ള രഹസ്യം പരസ്യമാക്കിയത്.

'ഇന്റർവെൽ സമയം സഹദേവൻ സ്‌ക്രീനിലേക്ക് വരുമ്പോൾ തന്നെ പ്രേക്ഷകർ ഒന്ന് ഞെട്ടണം എന്ന് ജീത്തുഭായിക്ക് നിർബന്ധമുണ്ടായിരുന്നു. ഇത് പഴയ സഹദേവനല്ല, അതിലും അപകടകാരിയാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകണമായിരുന്നു. അതിനായി 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിൽ സായ് കുമാർ ചെയ്ത വില്ലൻ കഥാപാത്രത്തിന്റെ ലുക്ക് ആണ് ജീത്തു സാർ റെഫറൻസ് ആയി തന്നത്,' -ഷാജോൺ പറഞ്ഞു.

സിനിമയിലുടനീളം കണ്ണ് ചുവന്നിരിക്കേണ്ടി വന്നതിനാൽ സാധാരണ ഗ്ലിസറിൻ ഉപയോഗിക്കുന്നത് പ്രായോഗികമല്ലായിരുന്നു. ഇതിനായി കഥകളി കലാകാരന്മാർ ഉപയോഗിക്കുന്ന 'ചുണ്ടപ്പൂ' എന്ന പൂവിന്റെ തരിയാണ് കണ്ണിലിട്ടതെന്ന് ഷാജോൺ വ്യക്തമാക്കി. തൃശുർ ഭാഗത്തുനിന്നാണ് ഈ പൂവ് സംഘടിപ്പിച്ചത്. ചുണ്ടപ്പൂവിന്റെ തരി കണ്ണിലിട്ടാൽ കണ്ണ് നല്ല ചുവപ്പ് നിറമായിത്തന്നെ ഇരിക്കും. എന്നാൽ അതിന്റെ അളവ് കൂടിയാൽ പെട്ടെന്ന് കുറയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചില സീനുകളിൽ കണ്ണിന്റെ ചുവപ്പ് വളരെ കൂടുതലായി പ്രേക്ഷകർക്ക് തോന്നിയത്. ഈ ലുക്കിനെക്കുറിച്ച് ചോദിക്കുന്നവരോട് 'സഹദേവന് കണ്ണീച്ചോര ഇല്ലെന്ന് ഇനി ആരും പറയില്ലല്ലോ' എന്നാണ് താൻ തമാശയായി മറുപടി നൽകാറുള്ളതെന്നും ഷാജോൺ ചിരിയോടെ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, DRISHYAM 3, SHAJOHN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY