
വിജയ് സേതുപതിയും മാളവിക മോഹനും ആദ്യമായി നായകനും നായികയായും അഭിനയിക്കുന്ന പോക്കറ്റ് നോവൽ പൊങ്കൽ റിലീസായി ജനുവരി 14ന് തിയേറ്ററിൽ. സൂപ്പർ ഡീലക്സിനു ശേഷം വിജയ് സേതുതിയും സംവിധായകൻ ത്യാഗരാജൻ കുമാരരാജും ഒരുമിക്കുന്ന ചിത്രത്തിൽ രാജ് ബി. ഷെട്ടി, കിഷോർ, ദിലീപ് സുബ്ബരായൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജി.വി. പ്രകാശനാണ് സംഗീതം.
നേരത്തേ ഇളയരാജയെയാണ് നിശ്ചയിച്ചിരുന്നത്. പ്രൈം വീഡിയോയിലെ 'വധത്തി" എന്ന പരമ്പരയുടെ സ്രഷ്ടാവായ ആൻഡ്രു ലൂയിസാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം നീരവ് ഷാ, എഡിറ്റർ: സത്യരാജ് നടരാജൻ, കലാസംവിധാനം വി. ഷൺമുഖരാജ ടൈലർ ഡർസൻ ആൻഡ് കീനോ ഫിസ്റ്റിന്റെ ബാനറിൽ ത്യാഗരാജൻ എസ്.ഡിയും എഴിൽമതിയും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |