SignIn
Kerala Kaumudi Online
Saturday, 07 November 2026 10.20 AM IST

'വെട്ടം' സിനിമയിലെ ദിലീപിന്റെ അനിയത്തി; മഞ്ജു  വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രിയ

manju-warrier
പ്രിയ, ദിലീപ്, മഞ്ജു വാര്യർ

പ്രിയ നമ്പ്യാർ എന്ന പേര് ആദ്യം കേൾക്കുമ്പോൾ അധികമാർക്കും ഈ നടിയെ ഓർമവരില്ലെങ്കിൽ 'വെട്ടം' സിനിമയിലെ ദിലീപിന്റെ സഹോദരി ഇന്ദുവെന്ന് പറഞ്ഞാൽ മലയാളികൾക്ക് വേഗം മനസിലാകും. വളരെ ചുരുക്കം സിനിമകളിൽ മാത്രം മുഖം കാണിച്ച പ്രിയ നമ്പ്യാർ അമേരിക്കയിലാണ് ഇപ്പോൾ താമസിക്കുന്നത്. വെട്ടം സിനിമയ്ക്ക് ശേഷം ഡ്രാക്കുള എന്ന ചിത്രത്തിലും പ്രിയ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ നടി മഞ്ജു വാര്യർക്കൊപ്പമുള്ള പ്രിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹശേഷമാണ് പ്രിയ അമേരിക്കയിൽ സ്ഥിരതാമസമാക്കുന്നത്. പിന്നീട് പ്രിയ സിനിമയിൽ അഭിനയിച്ചിട്ടില്ല. ഒരു സ്റ്റേജ് ഷോയുടെ ഭാഗമായി മഞ്ജു അമേരിക്കയിൽ വന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് പ്രിയ കഴിഞ്ഞദിവസം പങ്കുവച്ചത്.

'മഞ്ജുചേച്ചിയുടെ ജന്മദിനം ആഘോഷിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷം. സ്നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായ നിമിഷം'- എന്ന അടിക്കുറിപ്പോടെയാണ് പ്രിയ ചിത്രങ്ങൾ പങ്കുവച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ കഥാപാത്രത്തെ സ്നേഹിക്കുന്ന ആളുകളെ കാണുമ്പോൾ സന്തോഷമുണ്ടെന്നും അവസരം കിട്ടിയാൽ ഇനിയും സിനിമയിൽ അഭിനയിക്കുമെന്നും മുൻപ് പ്രിയ പറഞ്ഞിരുന്നു.

A post shared by Priya freemu (@priya_nambiar_03)


English Summary

Actress Priya Nambiar, who played Dileep's sister Indu in the Malayalam film Vettam, is currently living in the United States. She recently shared pictures with actress Manju Warrier, taken during Manju's visit to the US for a stage show. Priya also expressed her happiness at celebrating Manju's birthday.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYA NAMBIAR, MANJU WARRIER, VETTAM MOVIE ACTRESS, PRIYA NAMBIAR LATEST PHOTOS, MALAYALAM CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY