
മായൻ ടീസർ
ജയസൂര്യ നായകനായി ജിതിൻ. കെ. ജോസ് സംവിധനം ചെയ്യുന്ന മായൻ ചാപ്റ്റർ1 എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സമ്പത്തിലും പ്രൗഢിയിലും, മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമമൂലയിൽ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടുണ്ടാകും.
പുർവ്വ പിതാക്കന്മാർക്കു വേണ്ടിയാണ് ഇതൊഴിച്ചിട്ടിട്ടുള്ളത് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെ ങ്കിലും ഈ മുറിയുടെ യഥാർത്ഥ അവകാശി മറ്റൊരാളാണ്. കറുത്തച്ചൻ. "ഈ ദൈവത്തെകൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെ ക്കൊണ്ട് സാധിക്കും" . ഒരു ടി.വി ചാനലിലെ വാർത്താ അവതരണം പോലെ ഈ വാക്കുകൾ ടീസറിലൂടെ പുറത്തിറക്കി.
നൈല ഉഷ, വിജയ് ബാബു, ആർഷ ബൈജു, നിരഞ്ജന അനൂപ് ,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരാണ് മറ്റ് താരങ്ങൾ. മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് നിർമ്മാണം. തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും ജിതിൻ . കെ. ജോസും ചേർന്നാണ് തിരക്കഥ. സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം-ഫൈസൽ അലി , എഡിറ്റിംഗ്- പ്രവീൺ കുമാർ. പി.ആർ. ഒ വാഴൂർ ജോസ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |