SignIn
Kerala Kaumudi Online
Sunday, 19 July 2026 6.05 AM IST

കടുത്ത മത്സരം നേരിട്ട് മമ്മൂട്ടി

s

ന്യൂഡൽഹി: മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് കടുത്ത മത്സരമാണ് നടന്നത്. മലയാളത്തിൽ നിന്നുള്ളവർ മമ്മൂട്ടിയോട് മത്സരത്തിനുണ്ടായിരുന്നില്ല. ചന്തു ചാമ്പ്യനിലെ അഭിനയത്തിന് കാർത്തിക് ആര്യൻ, സ്വാതന്ത്ര്യ വീർ സവർക്കർ സിനിമയിലെ രൺദീപ് ഹൂഡ, മഹാരാജ എന്ന തമിഴ് സിനിമയിലെ വിജയ് സേതുപതി എന്നിവ‌‌ർ അവസാനനിമിഷം വരെ കടുത്ത മത്സരം കാഴ്ചവച്ചു. ഒടുവിൽ മമ്മൂട്ടിക്കും കാർത്തിക് ആര്യനും പുരസ്‌കാരം നൽകാൻ തീരുമാനിക്കുകയായിരുന്നു.

മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആർട്ടിക്കിൾ 370മായി മലയാള ചിത്രം കിഷ്‌കിന്ദാകാണ്ഡം അവസാന റൗണ്ട് വരെ മത്സരിച്ചു. മഞ്ഞുമ്മൽ ബോയ്സും മത്സരത്തിലുണ്ടായിരുന്നു. ബിനോദിനി - ഏക്തി നാടിർ ഉപാഖ്യാൻ സിനിമയിലെ ഗാനങ്ങളുമായി ശ്രേയ ഘോഷൽ മത്സരിച്ചെങ്കിലും വൈക്കം വിജയലക്ഷ്‌മിയിലേക്ക് എത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA