SignIn
Kerala Kaumudi Online
Thursday, 27 August 2026 8.29 PM IST

പ്രണയം സുഹൃത്തിനായിരുന്നു, പക്ഷേ ഇഷ്ടപ്പെട്ടത് ചേട്ടനെ, ഒടുവിൽ വിവാഹവും: ഭർത്താവിനോടുള്ള പ്രണയത്തെക്കുറിച്ച് ശ്രീകല

READ ENGLISH VERSION
sreekala-sasidharan
ടെലിവിഷൻ താരം ശ്രീകല ശശിധരൻ

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീകല ശശിധരൻ. പ്രമുഖ മലയാളം ചാനലിൽ സംപ്രേഷണം ചെയ്‌ത 'മാനസപുത്രി' എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രത്തിലൂടെയാണ് താരം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. വർഷങ്ങൾ പിന്നിട്ടിട്ടും സോഫിയോടുള്ള പ്രേക്ഷകരുടെ സ്‌നേഹത്തിന് കുറവില്ല. ഇപ്പോഴിതാ തന്റെ പ്രണയവും വിവാഹവുമൊക്കെ എങ്ങനെയാണ് സംഭവിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രീകല. ഭർത്താവ് വിപിനൊപ്പമുള്ള അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയകഥ പങ്കുവച്ചത്.

ഒരേ പ്രദേശത്തുള്ളവരായിരുന്നെങ്കിലും ആദ്യമായി പ്രണയം തോന്നിയത് തനിക്കായിരുന്നുവെന്ന് ശ്രീകല പറയുന്നു. ഓണം പോലെയുള്ള വിശേഷ ദിനങ്ങളിൽ വിപിൻ ആശംസകൾ അറിയിച്ചിരുന്നതും പിന്നീട് തനിക്ക് അദ്ദേഹത്തോട് അടുപ്പം തോന്നാൻ കാരണമായെന്നും ശ്രീകല പറഞ്ഞു. എന്നാൽ കഥയിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത് വിപിന്റെ സുഹൃത്തിനും ശ്രീകലയോട് പ്രണയമുണ്ടായിരുന്നു എന്നതാണ്.

സുഹൃത്ത് ഇക്കാര്യം ശ്രീകലയോട് പറഞ്ഞപ്പോൾ, തനിക്ക് ഇഷ്ടം വിപിനോടാണെന്ന് തുറന്നുപറഞ്ഞു. തന്റെ തീരുമാനം ആലോചിച്ച് അറിയിക്കാനും ശ്രീകല ആവശ്യപ്പെട്ടു. ശ്രീകലയുടെ ഇഷ്ടം അറിഞ്ഞതോടെ വിപിനും ആശയക്കുഴപ്പത്തിലായി. സുഹൃത്തിനെ വേദനിപ്പിക്കുമോ എന്ന ആശങ്കയായിരുന്നു പ്രധാന കാരണം. അതിനാൽ ശ്രീകലയുടെ പ്രണയം ഉടൻ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആദ്യം സുഹൃത്തുമായി സംസാരിക്കാനായിരുന്നു വിപിന്റെ തീരുമാനം.

സുഹൃത്തുമായി സംസാരിച്ച ശേഷമാണ് കാര്യങ്ങൾ മാറിയത്. ശ്രീകലയുമായി ബന്ധം തുടരുന്നതിൽ സുഹൃത്തിനും എതിർപ്പില്ലെന്ന് മനസിലായതോടെ വിപിൻ പ്രണയം സ്വീകരിക്കുകയായിരുന്നു. പിന്നീട് ഏറെക്കാലം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് കുടുംബത്തിന്റെ പിന്തുണ തുടക്കത്തിൽ ലഭിച്ചിരുന്നില്ലെന്നും ഇരുവരും പറയുന്നു. ബന്ധുക്കൾ കൂടിയായതിനാൽ കുടുംബപരമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിപിൻ പറയുന്നത്.

ഇരുവരുടെയും തൊഴിൽ മേഖലകളും വ്യത്യസ്തമാണ്. പ്രണയം പറഞ്ഞത് ശ്രീകല ആയിരുന്നെങ്കിലും, ആ ബന്ധം വിവാഹം വരെ എത്തിച്ചതിൽ സുഹൃത്തിന്റെ സമ്മതവും നിർണായകമായിരുന്നു. അന്നത്തെ ആശയക്കുഴപ്പങ്ങളും കാത്തിരിപ്പുമെല്ലാം മറികടന്ന് ഒടുവിൽ ഒന്നിച്ച ജീവിതമാണ് ഇപ്പോൾ ഇരുവരും നയിക്കുന്നത്.

English Summary

Malayalam actress Sreekala Sasidharan recently shared her love and marriage story with husband Vipin. Sreekala confessed her feelings first, but Vipin was initially conflicted as his friend also liked her. After his friend's acceptance, Vipin reciprocated. They married following a long courtship, overcoming initial family reservations stemming from their relational ties and differing professions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREEKALA SASIDHARAN, TELEVISION, LOVE STORY, VIRALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY