SignIn
Kerala Kaumudi Online
Saturday, 03 October 2026 8.07 PM IST

മാളികപ്പുറം രണ്ടാം ഭാഗമെത്തുന്നു? സൂചന നൽകി തിരക്കഥാകൃത്ത്; സൈജു കുറുപ്പിന്റെ കഥാപാത്രത്തെ കൂടുതലറിയാമെന്നും അഭിലാഷ് പിള്ള

malikappuram

നൂറ് കോടി ക്ളബിൽ ഇടംനേടിയ ആദ്യ ഉണ്ണി മുകുന്ദൻ സിനിമയാണ് മാളികപ്പുറം. ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രം എന്ന നേട്ടവും മാളികപ്പുറം സ്വന്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സൂപ്പർ ഹിറ്റായ മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന സൂചന നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള.

അഭിനയിക്കുന്ന എല്ലാ സിനിമകളിലും സൈജു കുറുപ്പിന്റെ കഥാപാത്രം പണം കടം വാങ്ങുമെന്ന ട്രോളുകൾ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇത്തരം ട്രോളുകൾ സൈജു കുറുപ്പ് തന്നെ സമൂഹമാദ്ധ്യമങ്ങിൽ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവച്ച ട്രോളിലാണ് അഭിലാഷ് പിള്ള കമന്റ് ചെയ്തിരിക്കുന്നത്. 'മൂന്ന് നാല് കഥകൾ പ്രാരാബ്ധം, കടം ഒക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്. നമ്മൾ പൊളിക്കും' എന്ന കുറിപ്പോടെയായിരുന്നു നടൻ ട്രോൾ പങ്കുവച്ചത്. 'മാളികപ്പുറം 2ൽ ഞാൻ പറയാം കടം വാങ്ങിച്ചതിനുള്ള യഥാർത്ഥ കാരണം' എന്നായിരുന്നു അഭിലാഷ് പിള്ളയുടെ പ്രതികരണം. ഇതോടെയാണ് മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം എത്തുമെന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നത്

mlikappuram

അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥ പറയുന്ന ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെയായിരുന്നു സൈജു കുറുപ്പ് അവതരിപ്പിച്ചത്. വളരെ കുറച്ച് സ്‌ക്രീൻ സ്‌പേസാണ് താരത്തിന് മാളികപ്പുറത്തിൽ ലഭിച്ചത്. താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് വലിയ വിവരണം ചിത്രത്തിൽ ഉണ്ടായിരുന്നില്ല. സൈജു കുറുപ്പിന്റെ കഥാപാത്രത്തെക്കുറിച്ച് രണ്ടാം ഭാഗത്തിൽ കൂടുതലായി അറിയാൻ കഴിഞ്ഞേക്കുമെന്നും ചർച്ചകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALIKAPPURAM, SECOND PART, SAIJU KURUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY