SignIn
Kerala Kaumudi Online
Tuesday, 23 June 2026 12.46 AM IST

പൃഥ്വിരാജിന്റെ ഇംഗ്ലീഷിൽ മല്ലികാ സുകുമാരൻ; കൈയടിച്ച് ആരാധകർ

mallika-sukumaran

താരസംഘടനയായ അമ്മയിൽനിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെ സംഘടനയുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന നടി മല്ലികാ സുകുമാരൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനം. ഇംഗ്ലീഷ് ഭാഷയിലാണ് താരം കുറിപ്പ് പങ്കുവച്ചത്.

കേരള സർക്കാരിന്റെ ബഡ്‌ജറ്റ് തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ 'അമ്മ' എങ്ങനെയാണ് പ്രവർത്തിക്കേണ്ടിയിരുന്നതെന്ന് വിശദീകരിക്കുന്നതാണ് കുറിപ്പ്. എന്നാൽ, വളരെ മികച്ച ഭാഷയിൽ എഴുതിയിരിക്കുന്ന കുറിപ്പ് മകൻ പൃഥ്വിരാജ് സുകുമാരൻ തയ്യാറാക്കി നൽകിയതാണെന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്.

മുൻകാലങ്ങളിൽ പൃഥ്വിരാജ് നൽകിയ അഭിമുഖങ്ങളിൽ നടത്തിയിട്ടുള്ള പ്രസ്‌താവനകളിൽ ഉപയോഗിച്ചിട്ടുള്ള അതേ ഭാഷാ ശൈലിതന്നെയാണ് മല്ലികാ സുകുമാരന്റെ കുറിപ്പിലും പ്രകടമാകുന്നതെന്നാണ് ആരാധകർ പറയുന്നത്. ബഡ്‌ജറ്റിലെ പ്രഖ്യാപനങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് സിനിമാ മേഖലയെ മെച്ചപ്പെടുത്തുന്നതിന് കൃത്യമായ നിർദേശങ്ങൾ മുന്നോട്ട് വയ്‌ക്കുന്ന കുറിപ്പ് വലിയ കൈയ്യടികളോടൊണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

അമ്മയ്‌ക്ക് ഒരു സുവർണ്ണാവസരമുണ്ടായിരുന്നെന്നും പക്ഷേ അത് വളർച്ചയ്‌ക്കുപകരം പരദൂഷണമാണ് തിരഞ്ഞെടുത്തതെന്നാണ് മല്ലികാ സുകുമാരൻ സോഷ്യൽ മീഡിയയിൽ എഴുതിയത്. മലയാളസിനിമ 75 വർഷമായി കാത്തിരുന്ന കാര്യമാണ് ഈ ബഡ്‌ജറ്റിലൂടെ യാഥാർത്ഥ്യമായിരിക്കുന്നതെന്നും മല്ലികാ സുകുമാരൻ പറയുന്നു.

ബജറ്റിൽ സിനിമാമേഖലയ്‌ക്ക് വ്യവസായ പദവി പ്രഖ്യാപിച്ച സാഹചര്യത്തിൽ വികസനകാര്യങ്ങൾ ചർച്ചചെയ്യുന്നതിന് പകരം വ്യക്തിപരമായ പ്രശ്‌നങ്ങളും തമ്മിത്തല്ലുമാണ് അമ്മയിൽ നടന്നതെന്നും മല്ലികാ സുകുമാരൻ കുറ്റപ്പെടുത്തി. വ്യവസായ പദവി എന്നത് ഒരു ട്രോഫിയല്ലെന്നും അതൊരു ഉത്തരവാദിത്തമാണെന്നും മല്ലികാ സുകുമാരൻ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA, MOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY