SignIn
Kerala Kaumudi Online
Sunday, 14 June 2026 6.00 AM IST

താൻ ഒരാളുമായി ഡേറ്റിംഗിൽ ,​ വിവാഹത്തെ കുറിച്ച് മമ്‌ത മോഹൻദാസ്

READ ENGLISH VERSION
d

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മംമ‌്ത മോഹൻദാസ്. തമിഴിൽ വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച മമ്തയുടെ ഏറ്റവും പുതിയ ചിത്രം. നിതിലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്,​ നട്ടി നടരാജ്,​ അഭിരാമി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കാൻസറിനെ അതിജീവിച്ച മംമ്ത സമീപകാലത്ത് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വഗ്രോഗത്തിന്റെ പിടിയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മംമ്ത ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

താൻ ഒരാളുമായി ഡേറ്റിംഗിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അത് നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും മംമ്ത പറഞ്ഞു. വിവാഹം എപ്പോഴും പരിഗണനയിലുണ്ട്. ഇപ്പോൾ ഞാൻ എവിടെയാണെന്നതിൽ സന്തോഷമുണ്ട്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാമെന്നും മംമ്ത പറഞ്ഞു. അതേസമയം ആരുമായാണ് ഡേറ്റിംഗ് എന്ന വിവരം മംമ്ത പങ്കുവച്ചിട്ടില്ല.

മുമ്പുണ്ടായിരുന്ന ഒരു പ്രണയം തകർന്നതിനെ കുറിച്ചും താരം തുറന്നുപറഞ്ഞു. ലോസാഞ്ചൽസിൽ വച്ച് ഒരാളെ കണ്ടുമുട്ടി. പ്രണയത്തിലുമായിരുന്നു. ദീർഘകാലം നീണ്ടുനിന്ന ബന്ധമായിരുന്നു അത്. എന്തൊക്കെയോ കാരണങ്ങൾ കൊ്ണ്ട് അത് പരാജയപ്പെട്ടു. എന്നെ സംബന്ധിച്ച് ബന്ധങ്ങൾ പ്രധാനമാണെങ്കിലും അതുമൂലമുള്ള അധിക സമ്മർദ്ദം ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് അതിന് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും അവസരം നൽകാം. എന്നാൽ അതിനപ്പുറം അത് സമ്മർദ്ദമാണ്. എനിക്ക് അത് ശരിക്കും ആവശ്യമാണെന്ന് കരുതുന്നില്ല എന്നും മംമ്‌ത പറഞ്ഞു.

ആഗോളതലത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി മലയാള സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരം സന്തോഷം നൽകുന്നുവെന്നും താരം പറഞ്ഞു. ഒരാൾ മാത്രമല്ല, ഇൻഡസ്‌ട്രി മൊത്തത്തിൽ അംഗീകരിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട്. മുൻകാലങ്ങളിൽ കാണാതെയും അഭിനന്ദിക്കപ്പെടാതെയും പോയ ഒരുപാട് സിനിമകൾ ഇപ്പോൾ ആളുകൾ അവരുടെ സിഡി പ്ലെയറുകൾ പൊടിതട്ടിയെടുത്ത് കാണുന്നുവെന്നും മംമ്ത കൂട്ടിച്ചേർത്തു. നടി എന്ന നിലയിൽ മലയാളി പ്രേക്ഷകർ നൽകുന്ന അംഗീകാരം നിങ്ങൾ ഒരു നല്ല അഭിനേതാവാണെന്ന തോന്നലുണ്ടാക്കുമെന്നും മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നും മംമ്‌ത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMTA MOHANDAS, MAMTA DATING, CINEMA NEWS, MAHARAJA MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY