SignIn
Kerala Kaumudi Online
Sunday, 14 June 2026 4.49 AM IST

ബാ​ല​ൻ​:​ ​ദ​ ​ബോ​യ് ​ജൂ​ൺ​ 19​ന് ​തി​യേ​റ്റ​റി​ൽ ​

csa


മ​ഞ്ഞു​മ്മ​ൽ​ ​ബോ​യ്സ് ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം​ ​ചി​ദം​ബ​രം​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ബാ​ല​ൻ​ ​:​ ​ദ​ ​ബോ​യ് ​ജൂ​ൺ​ 19​ന് ​തി​യേ​റ്റ​റി​ൽ.​ ​ലോ​ക​ ​പ്ര​ശ​സ്ത​മാ​യ​ ​കാ​ൻ​ ​ച​ല​ച്ചി​ത്ര​മേ​ള​യി​ൽ​ ​ആ​യി​രു​ന്നു​ ​ പ്രീ​മി​യ​ർ​ .​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ടൊ​വി​നോ​ ​തോ​മ​സ് ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​കെ.​വി.​ ​എ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വെ​ങ്ക​ട് ​കെ.​ ​നാ​രാ​യ​ണ​യും​ ​തെ​സ്‌​പി​യ​ൻ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷൈ​ല​ജ​ ​ദേ​ശാ​യി​ ​ഫെ​ന്നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ര​ച​ന​ ​ജി​ത്തു​ ​മാ​ധ​വ​ൻ​ .​ ​ഷൈ​ജു​ ​ഖാ​ലി​ദ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​സം​ഗീ​തം​ ​സു​ഷി​ൻ​ ​ശ്യാം​ .

ചി​ന്ന​ ​ചി​ന്ന​ ​ആ​സൈ
​ഇ​ന്ദ്ര​ൻ​സ്,​​​ ​മ​ധു​ബാ​ല​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ന​വാ​ഗ​ത​യാ​യ​ ​വ​ർ​ഷ​ ​വാ​സു​ദേ​വ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ ചി​ന്ന​ ​ചി​ന്ന​ ​ആ​സൈ​ ​ ​ജൂ​ൺ​ 19​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​ ​പൂ​ർ​ണ​മാ​യും​ ​വാ​രാ​ണ​സി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ചി​ത്രം,​ ​ബാ​ബു​ജി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ഭി​ജി​ത് ​ബാ​ബു​ജി​യാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​:​ ​ഫ​യി​സ് ​സി​ദ്ധി​ഖ് ,​ ​സം​ഗീ​തം​ ​ഗോ​വി​ന്ദ് ​വ​സ​ന്ത.​ ​വി​ത​ര​ണം​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALAN, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY