SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.30 AM IST

"ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിക്കാൻ ഇവളാരാണെന്നൊക്കെ കമന്റ്"; മമിത വാങ്ങിക്കുന്നത് 15 കോടിയോ?

READ ENGLISH VERSION
mamitha

പ്രദീപ് രംഗനാഥൻ- മമിത ബൈജു ചിത്രം "ഡ്യൂഡ്" തീയേറ്ററുകളിലെത്താൻ പോകുകയാണ്. സിനിമയുടെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹാറൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് മറ്റ് താരങ്ങൾ. ഇമോഷണൽ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്നും സോഷ്യൽ മെസേജുണ്ടെന്നും മമിത ഒരു അഭിമുഖത്തിൽ പറഞ്ഞു.

വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും മമിത ബൈജു പങ്കുവച്ചു. ' സാർ ഭയങ്കര ശാന്തമാണ്. എന്തുണ്ടായാലും വളരെ ശാന്തമാണ്. ആളുകളെ ഒബ്‌സേർവ് ചെയ്യും. സാർ എന്നെ അനുകരിച്ചിട്ടുണ്ട്. എന്റെയും വിജയ് സാറിന്റെയും ജന്മദിനം ഒരു നാളിലാണ്. പക്ഷേ ഷൂട്ട് ഇല്ലാത്തതിനാൽ ഒന്നിച്ച് ആഘോഷിക്കാനായില്ല.'- മമിത വ്യക്തമാക്കി.


താൻ തന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പ് 15 കോടി പ്രതിഫലം വാങ്ങിയെന്നതാണെന്നും മമിത പറഞ്ഞു. 'അതായത് അവർ ഓരോ തോന്നിയ നമ്പർ ഇടും. അതിന്റെ താഴെ വരുന്ന കമന്റ് കാണണം. ഇത്രയൊക്കെ വാങ്ങിക്കാൻ ഇവളാരാണെന്നൊക്കെ. ആരുടെയോ മനസിൽ തോന്നിയ കാര്യം, പഴി വരുന്നത് നമുക്കും.'- നടി പറഞ്ഞു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രേമലു 2. ഈ സിനിമയെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMITHA BAIJU, MOVIENEWS, ACTRESS, MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY