SignIn
Kerala Kaumudi Online
Wednesday, 17 June 2026 8.19 AM IST

2026 തൂക്കിയടിച്ച് ചിരഞ്ജീവിയും രാം ചരണും

ss

തെലുങ്ക് സിനിമാലോകത്ത് ചരിത്രം കുറിച്ച് മെഗാ താരം ചിരഞ്ജീവിയും മകൻ മെഗാ പവർ സ്റ്റാർ രാം ചരണും. ഈ വർഷത്തെ ഏറ്റവും വലിയ രണ്ട് ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി ഇരുവരും പുതു ചരിത്രം തന്നെ സൃഷ്ടിച്ചു.


ആദ്യം, ലോകമെമ്പാടും 300 കോടി കളക്ഷൻ നേടുകയും ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി മാറുകയും ചെയ്ത "മന ശങ്കര വര പ്രസാദ് ഗാരു" എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ആദ്യം ചരിത്രം കുറിച്ചത്. മാസങ്ങൾക്ക് ശേഷം, രാം ചരൺ ഈ വിജയം കൂടുതൽ വലിപ്പമുള്ളതാക്കി.
രാം ചരൺ നായകനായ ബ്ലോക്ക്ബസ്റ്റർ "പെദ്ധി", മന ശങ്കര വര പ്രസാദ് ഗാരുവിന്റെ ഫൈനൽ ആഗോള കളക്ഷനെ മറികടന്ന് 2026 ൽ തന്നെ പുതിയ ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് ചാമ്പ്യനായി മാറി. ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം 400 കോടിയിലേക്ക് അടുക്കുന്നു.ഒരേ കുടുംബത്തിലെ രണ്ട് തലമുറകൾ ഒരേസമയം തെലുങ്ക് സിനിമാ വ്യവസായത്തിൽ ആധിപത്യം സ്ഥാപിച്ച അപൂർവ നിമിഷമാണിത്.
വ്യവസായത്തിന് വലിയ വാണിജ്യ വിജയങ്ങൾ ആവശ്യമുള്ള സമയത്താണ് രണ്ട് സിനിമകളും വന്നത്. ഈ വമ്പൻ വിജയങ്ങൾ, സിനിമാ ബിസിനസിലേക്ക് പുതിയ ചലനങ്ങൾ കൊണ്ടുവരികയും ചെയ്തു. പ്രത്യേകിച്ച്, പെദ്ധി, ഏറെ മോശമായ വേനൽക്കാല സീസണ് ശേഷം, വലിയ ആശ്വാസം നൽകുന്ന വിജയമാണ് സമ്മാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY