SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.41 PM IST

വീണ്ടും ഒടിയൻ, നിർമാണം കരൺ ജോഹർ; ധർമ്മ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം

prithviraj

പൃ​ഥ്വി​രാ​ജ് ​'ഒ​ടി​യനായി' എത്തുന്ന ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​​ ​ചി​ത്ര​ത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. ബോളിവുഡിലെ പ്രശസ്ത നിർമാതാവ് കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ഒടിയൻ നിർമിക്കുന്നത്. സുപ്രിയ മേനോന്റെ പൃഥിരാജ് പ്രൊഡക്ഷൻസുമായി ചേർന്നാണ് നിർമാണം. കരൺ ജോഹർ നിർമിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. അഡാർ പൂനവാല, അപൂർവ മേത്ത എന്നിവരും സഹനിർമാതാക്കളാണ്. രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ തന്നെയാണ് വിവരം പങ്കുവച്ചിരിക്കുന്നത്.

​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ആ​ണ് ചിത്രത്തിലെ ​നായിക.​ ​ ഭൂ​ത​കാ​ലം,​ ​ഭ്ര​മ​യു​ഗം,​ ​ഡീ​യ​സ് ​ഈ​റെ​ ​എ​ന്നീ​ ​ഹൊ​റ​ർ​ ​ചി​ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കി​യ​ ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​നൊ​പ്പം​ ​പൃ​ഥ്വി​രാ​ജും​ ​മ​ഞ്ജു​വാ​ര്യ​രും​ ​ഒ​രു​മി​ക്കു​ന്ന​തി​നാ​ൽ​ ആരാധകർക്ക് ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.​ വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഖ​ലീ​ഫ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജ് ​ജോ​യി​ൻ​ ​ചെ​യ്യുമെന്നാണ് വിവരം.​ ​ആ​ന​ന്ദ് ​മേ​ന​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹാ​പ്പി​ലൂ​പ്പി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​മ​ഞ്ജു​വാ​ര്യ​ർ.​

A post shared by Dharma Productions (@dharmamovies)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ODIYAN, KARAN JOHAR, PRITHVIRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY