SignIn
Kerala Kaumudi Online
Monday, 15 June 2026 7.49 AM IST

36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്

mohanlal

തിരുവനന്തപുരം: മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു സേതുമാധവൻ. 1989-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം കിരീടം റീറിലീസിന് ഒരുങ്ങുന്നു. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്കായിരുന്നു 36 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രം. മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായിരുന്നു 'കിരീടം'. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്.

ഇനി ഡോൾബി അറ്റ്മോസിൽ 4-കെ ദൃശ്യഭംഗിയിൽ ആരാധകർക്ക് ഈ എവ‌ർഗ്രീൻ ചിത്രം കാണാം. ചിത്രം റീറിലീസിന് തയ്യാറായിക്കഴിഞ്ഞു. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിൽ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീറിലീസിന് എത്തും.

കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. കിരീടം എന്ന് കേൾക്കുമ്പോൾ സേതുമാധവനെ ആദ്യവും മോഹൻലാലിനെ പിന്നീടും ഓർക്കുന്ന തലത്തിലേക്ക് സിനിമ ഉയർത്തപ്പെട്ടു. ലോഹിതദാസിന്റെ ഗംഭീരമായ തിരക്കഥയും സിബി മലയിൽ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ സംവിധാനവും ജോൺസൺ മാഷിന്റെ മാന്ത്രിക സംഗീതവും ചേർന്നപ്പോൾ ചരിത്രത്തിന്റെ ഭാഗമായി ചിത്രം മാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, MOVIE, KIREEDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY