SignIn
Kerala Kaumudi Online
Monday, 15 June 2026 2.03 AM IST

മമ്മൂട്ടി - ധനുഷ് ചിത്രം ചേഴിയൻ ?

dd

മമ്മൂട്ടിയും ധനുഷും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിന് ചേഴിയൻ എന്ന് പേരിടാൻ ആലോചിക്കുന്നതായി വിവരം. ഓറ എന്ന പേരും അണിയറ പ്രവർത്തകരുടെ പരിഗണനയിലുണ്ടെന്നറിയുന്നു. അമരൻ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ്കുമാർ പെരിയ സാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ്. സായി പല്ലവിയും ശ്രീലീലയും നായികമാരാകുന്ന ചിത്രത്തിൽ ഇന്ദ്രൻസും സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. തമിഴകത്തിന്റെ പുതിയ മ്യൂസിക്ക് സെൻസേഷനായ സായി അഭ്യങ്കറിന്റേതാണ് സംഗീതം. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അടുത്തയാഴ്ച ചെന്നൈയിൽ തുടങ്ങും. കുടുംബത്തോടൊപ്പം വിദേശ സന്ദർശനത്തിന് പോയ മമ്മൂട്ടി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ അരങ്ങേറുന്ന ആനന്ദ് ടി.വി. അവാർഡ് നൈറ്റിലും പങ്കെടുത്ത ശേഷം ഇന്ന് തിരിച്ചെത്തും. ജൂൺ 18 മുതൽ മമ്മൂട്ടി വീണ്ടും ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യും. മമ്മൂട്ടിയും ധനുഷും ആദ്യമായി തമിഴിൽ ഒരുമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും എന്നാണ് വിവരം.അതേസമയം നിതീഷ് സഹദേവ് ചിത്രം ആണ് മമ്മൂട്ടിയുടെ അടുത്ത മലയാളം പ്രോജക്ട്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് സംവിധായകൻ നിതീഷ് സഹദേവും നടൻ അനുരാജ് ഒ.ബിയും ചേർന്നാണ് രചന.അൽഫോൻസ് പുത്രൻ ആണ് മറ്റൊരു പ്രധാനതാരം.സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് എന്നിവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. സർക്കസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം എന്നാണ് വിവരം. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിതീഷ് സഹദേവ് മമ്മൂട്ടിയുമായി കെെകോർക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY