SignIn
Kerala Kaumudi Online
Sunday, 27 September 2026 3.58 AM IST

ശ്രീജിത്ത് രവിക്ക് നായികയായി ഭാര്യ സജിത

sree

ശ്രീജിത്ത് രവിക്ക് നായികയായി ഭാര്യ സജിത. നവാഗതനായ എം. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലറായ കോടയിലാണ് ഇരുവരും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നത്.

ശ്രീജിത്തിനെയും സജിതയെയും കൂടാതെ നാലഞ്ച് അഭിനേതാക്കൾ മാത്രം പ്രത്യക്ഷപ്പെടുന്ന കോടയുടെ ചിത്രീകരണം വാഗമണ്ണിൽ ഇരുപത് ദിവസം കൊണ്ടാണ് പൂർത്തിയായത്.

ശ്രീജിത്ത് രവി സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ അഭയനോട് ചിഞ്ചു പറഞ്ഞതിലാണ് സജിത ആദ്യമഭിനയിച്ചത്. ഒന്നുരണ്ട് പരസ്യ ചിത്രങ്ങളിലുമഭിനയിച്ചു.

ടി.ജി. രവി കുടുംബത്തിൽ നിന്ന് സിനിമയിലേക്കെത്തുന്ന നാലാമത്തെയാളാണ് സജിത. ശ്രീജിത്ത് രവിയുടെയും സജിതയുടെയും മകൻ ഋതുൺ ജയ് പ്രകാശൻ പറക്കട്ടെ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അര ങ്ങേറുകയാണ്.

ഡ്രീം സിനിമാസിന്റെ ബാനറിൽ രാജ ബംബ്രാണ ധനഞ്ജയൻ മാനു, ഗുരുപ്രസാദ് ഷെട്ടി, രാജേഷ് കണ്ണൂർ എന്നിവർ ചേർന്നാണ് കോട നിർമ്മിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SRIJITH RAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY