SignIn
Kerala Kaumudi Online
Sunday, 04 October 2026 11.57 PM IST

മേടയിൽ കൊച്ചിന്റെ വരവ് അറിയിച്ച് മുരളി ഗോപി

dd

മേടയിൽ കൊച്ച്... എന്ന കൊച്ചേട്ടനായി മുരളി ഗോപി അരങ്ങു തകർക്കാൻ എത്തുന്നു. ജോജു ജോർജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിലാണ് മുരളി ഗോപി മേടയിൽ കൊച്ച് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ഒരു നാടിനെ സമ്പത്തു കൊണ്ടും ആളും അർത്ഥവും കൊണ്ടും കൈവെള്ളയിലൊതുക്കിയ പ്ളാന്ററാണ് കൊച്ച് . വെളുത്ത നീണ്ട ജുബ്ബായും, മുണ്ടും അണിഞ്ഞ് ഇടക്ക് ആവശ്യം വന്നാൽ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാൻ കഴിയുക. സൗമ്യമായ ഭാഷയിൽ മാത്രം സംസാരിക്കുന്ന മേടയിൽ കൊച്ചിന്റെ ഉള്ളറിയുന്നവർ ചുരുക്കം. ജോജു ജോർജിന്റെ പോളച്ചനും മേടയിൽ കൊച്ചും നേർക്കുനേർ വരുമ്പോഴാണ്. വരവ് എന്നചിത്രത്തിന് പുതിയ വഴിത്തിരിവുകളും സമ്മാനിക്കുന്നത്. മികച്ച എട്ട് ആക്ഷൻ സീനുകളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൽ, സാനിയ അയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ . സുകന്യ.വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നിവരും താരനിരയിലുണ്ട്.ഏ.കെ. സാജൻ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ് കലാസംവിധാനം സാബു റാം, ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURALI GOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY