SignIn
Kerala Kaumudi Online
Monday, 05 October 2026 6.30 AM IST

സുരേഷ് ഗോപി വീണ്ടും സിനിമാ തിരക്കിൽ

sureshgopi

സുരേഷ് ഗോപി വീണ്ടും സിനിമാ തിരക്കിലേക്ക്. ജെഎസ്കെ, വരാഹം എന്നീ ചിത്രങ്ങളുടെ ഡബിംഗ് ജോലികൾ പൂർത്തിയാക്കാൻ അടുത്ത ദിവസം സുരേഷ് ഗോപി കൊച്ചിയിൽ എത്തും. വരാഹത്തിന്റെ ഡബിംഗ് പകുതി പൂർത്തിയാക്കിയതാണ്. ജെ.എസ്.കെയുടെ ഡബിംഗും കൊച്ചിയിൽ തന്നെയാണ്. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹത്തിൽ സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവ്യനായർ, പ്രാചി തെഹ്‌ലൻ, ഇന്ദ്രൻസ്, സരയു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് അരങ്ങേറ്റം കുറിക്കുന്ന ജെഎസ്കെ ലീഗൽ ത്രില്ലറായാണ് ഒരുങ്ങുന്നത്. അനുപമ പരമേശ്വരൻ ആണ് നായിക. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അസ്‌കർ അലി, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. അതേസമയം സുരേഷ് ഗോപി നായകനായി പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒറ്റക്കൊമ്പനാണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ചിത്രം. എന്നാൽ ഒൗദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളിൽ സുരേഷ് ഗോപിയാണ് നായകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY