SignIn
Kerala Kaumudi Online
Friday, 10 July 2026 12.13 AM IST

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകൾ, ഐ നോബഡിയിലെ ഗാനം പുറത്ത്

alankrita

കെട്ടിയോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഐ നോബഡി ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട ഫാമിലി ആക്ഷൻ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യദിനം തന്നെ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വൻ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ സർക്കസ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയാണ്, ഗാനത്തിന്റെ ലിറിക് വീഡിയോ ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേത്സ് ബിജോയ് പുറത്തുവിട്ടു. അലംകൃതയെ നോബഡിയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജേക്സ് ബിജോയ് കുറിച്ചു.

ജേക്സ് ബിജോയിയുടെ കുറിപ്പ്

പ്രിയപ്പെട്ട അലംകൃത പൃഥ്വിരാജിനെ നോബഡി എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
അലംകൃതയെ കുട്ടിക്കാലം മുതൽ എനിക്കറിയാം, സംഗീതത്തോടുള്ള യഥാർത്ഥ അഭിനിവേശമുള്ള അപൂർവ യുവ പ്രതിഭകളിൽ ഒരാളാണ് അവൾ. ഞാൻ ഈ ഗാനം അവളുമായി പങ്കുവെച്ച നിമിഷം, അവൾ അത് വളരെ അനായാസമായി ഏറ്റെടുത്തു.
പൃഥ്വിയും സുപ്രിയയും അവളുടെ സംഗീത യാത്രയെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ആത്മാർത്ഥതയോടെ പിന്തുണയ്ക്കുകയും ചെയ്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
അല്ലി, ഈ ഗാനത്തിൽ നിന്നെ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. വരാനിരിക്കുന്ന എല്ലാത്തിനും നിനക്ക് ആശംസകൾ നേരുന്നു. ഇത് ശരിക്കും മനോഹരവും ഗംഭീരവുമായ ഒരു സംഗീത യാത്രയുടെ തുടക്കം മാത്രമാകട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: I NOBODY, PRITHVIRAJ SUKUMARAN, ALANKRITA MENON PRITWIRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY