SignIn
Kerala Kaumudi Online
Monday, 15 June 2026 2.01 AM IST

രവിതേജ ചിത്രം ഇരുമുടി ആഗസ്റ്റ് 21ന്

dd

തെലുങ്ക് സൂപ്പർതാരം രവി തേജ നായകനാകുന്ന ഇരുമുടി ആഗസ്റ്റ് 21ന് ലോകവ്യാപകമായി തിയേറ്രറിൽ. രവി തേജയുടെ 77-ാമത് ചിത്രം ശിവ നിർവാണ രചനയും സംവിധാനവും നിർവഹിക്കുന്നു. ഒരു ഭക്തന്റെ വിശുദ്ധമായ വഴിപാടിനെയും അയ്യപ്പ സ്വാമിയോടുള്ള സമർപ്പണത്തെയും പ്രതീകപ്പെടുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ. പരമ്പരാഗത അയ്യപ്പന്മാരുടെ വസ്ത്രം ധരിച്ച, ശക്തമായ ആത്മീയ അവതാരത്തിൽ രവി തേജയെ ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരുന്നു. അച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രിയ ഭവാനി ശങ്കർ നായിക വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര എത്തുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് മറ്റു താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം .സംഗീതം - ജി. വി. പ്രകാശ് കുമാർ, ഛായാഗ്രഹണം - വിഷ്ണു ശർമ്മ, പ്രൊഡക്ഷൻ ഡിസൈനർ - സാഹി സുരേഷ്, എഡിറ്റിംഗ് - പ്രവീൺ പുഡി, പി.ആർ.ഒ- ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVITHEJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY