SignIn
Kerala Kaumudi Online
Saturday, 31 October 2026 4.01 PM IST

'നിങ്ങള്‍ ആ പേജ് കണ്ടാല്‍ വിശ്വസിക്കരുത്': തന്റെ പേരിലെ വ്യാജ അക്കൗണ്ടിനും സബ്സ്ക്രിപ്ഷനുമെതിരെ നടി ഋതിക സിംഗ്

ritika-singh
ഋതിക സിംഗ്

തന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് തുടങ്ങി സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് പണം തട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി നടി ഋതിക സിംഗ്. ഫേസ്ബുക്കിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പേജിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് നിലവിൽ ഇൻസ്റ്റഗ്രാം മാത്രമാണുള്ളതെന്നും ഫേസ്ബുക്ക് പേജ് ഇല്ലെന്നും താരം വ്യക്തമാക്കി.

താരത്തിന്റെ വാക്കുകളിലേയ്ക്ക്

'ഒരു കാര്യം പറയാനാണ് ഞാൻ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഇതാണ് എന്റെ ഒരേയൊരു അക്കൗണ്ട്. ഇതിനാണ് ബ്ലു ടിക്കുള്ളത്. ഇത് വെരിഫൈഡാണ്. ഈ അക്കൗണ്ടിൽ എന്ത് വന്നാലും അതെല്ലാം ഞാന്‍ തന്നെയാണ് പോസ്റ്റുചെയ്യുന്നത്. ഫേസ്ബുക്കിൽ സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ഒരു പേജ് തുടങ്ങിയിട്ടുണ്ട്. ഒരു മാസത്തേക്ക് 400 രൂപയാണ്. അതൊരു വെരിഫൈഡ് പേജ് പേജല്ലായിരുന്നിട്ടും ആളുകള്‍ അതിനായി പണം നല്‍കുന്നുണ്ട്.

എന്റെ പേരിന്റെ യഥാര്‍ത്ഥ സ്‌പെല്ലിംഗ് പോലുമല്ല. ഇതിനൊക്കെ പണം ചെലവാക്കുന്നവര്‍ കുറച്ചെങ്കിലും ശ്രദ്ധിക്കണം. ആദ്യം പ്രതികരിക്കണ്ടെന്നാണ് കരുതിയത്. താനെ ഒതുങ്ങുമെന്ന് കരുതി. പക്ഷെ ഇപ്പോൾ വ്യക്തിയധിക്ഷേപമാണ് നടക്കുന്നത്. വളരെയധികം റിയലിസ്റ്റിക്കായ എഐ വീഡിയോകളാണ് നിർമിച്ച് പുറത്തുവിടുന്നത്. അതൊക്കെ കണ്ട് ഇതൊക്കെ എപ്പോ സംഭവിച്ചുവെന്ന് എനിക്ക് തന്നെ തോന്നിപ്പോയി. ഇതൊക്കെ എങ്ങനെ സംഭവിക്കുവെന്ന് പോലും മനസിലാകുന്നില്ല. വെരിഫിക്കേഷന്‍ പോലും ചെയ്യാത്ത വ്യാജ പേജുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലൂടെ പണം കണ്ടെത്താന്‍ എങ്ങനെയാണ് അനുമതി ലഭിക്കുന്നത്?

എഐ അവിശ്വസനീയമാണ്. ആ വിഡിയോകള്‍ കണ്ടാല്‍ ഞാന്‍ അല്ലെന്ന് എന്റെ വീട്ടുകാര്‍ക്ക് പോലും മനസിലാകില്ല. നമ്മുടെ നല്ലപേരിനെ സാരമായി ബാധിക്കുന്നു. ആ പേജിനെ ഇവിടെ പരാമര്‍ശിച്ച് നിലവില്‍ കിട്ടുന്നതിലും റീച്ച് നേടിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ആ പേജ് കണ്ടാല്‍ വിശ്വസിക്കരുത്, സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുകയും ചെയ്യരുത്. പേജ് റിപ്പോര്‍ട്ട് ചെയ്യണം. ആ പേജിനെ ഇല്ലാതാക്കാന്‍ എന്നെ സഹായിക്കണം. നന്ദി'.

English Summary

Actress Ritika Singh has criticized fraudulent social media accounts using her name to solicit money through subscriptions. She clarified that she only has an Instagram account and no Facebook page, where imposter accounts exploit AI-generated videos to deceive users into paying ₹400 monthly. Singh urged followers to report these fake pages and avoid subscribing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAKE FACEBOOK ACCOUNT, RITIKA SINGH, ACCOUNT SUBSCRIPTION, SOCIALMEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY