SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.19 AM IST

"എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല"; കുറിപ്പുമായി സായ്‌കുമാറിന്റെ മകൾ

READ ENGLISH VERSION
vaishnavi

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് വൈഷ്ണവി. നടൻ സായ് കുമാറിന്റെ ഏക മകൾകൂടിയാണ് നടി. അടുത്തിടെ അച്ഛനൊപ്പം വൈഷ്ണവി നിൽക്കുന്നതിന്റെ എ ഐ ഇമേജ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സായ് കുമാർ വൈഷ്ണവിയുടെ തോളിൽ കൈവച്ചിരിക്കുന്ന എ ഐ ചിത്രമായിരുന്നു വൈറലായത്. 'സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം' എന്ന അടിക്കുറിപ്പും നൽകിയിരുന്നു. ആ ചിത്രം പോസ്റ്റ് ചെയ്തത് വൈഷ്ണവി തന്നെയായിരുന്നുവെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ആ ഇമേജ് ഫാൻ പേജ് ആണ് ക്രീയേറ്റ് ചെയ്തതെന്നും താനല്ല പോസ്റ്റ് ചെയ്തതെന്നും വ്യക്തിമാക്കിയിരിക്കുകയാണ് വൈഷ്ണവി ഇപ്പോൾ.

വൈഷ്ണവിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

ഞാൻ വൈഷ്ണവി സായികുമാർ. എന്റെ ഫാൻ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരിൽ കുറച്ചുദിവസമായി എന്റെ കുടുംബത്തിനെക്കുറിച്ചും എന്നെയും എന്റെ ജീവിതത്തെക്കുറിച്ചും ചില പോസ്റ്റുകൾ കാണുന്നു. എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല. എന്റെ ഇൻസ്റ്റഗ്രാം പേജിലല്ല ഈ പറയുന്ന എ ഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവ് ചെയ്ത് എന്റെ പേഴ്സണൽ മാറ്റേഴ്സ് പബ്ലിക്കിലേക്ക് വലിച്ചിഴക്കരുത്. എന്റെ അച്ഛന് എന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെ എ ഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല. ഞങ്ങളെ വെറുതെ വിടൂ,

A post shared by Vaishnavi.Saikumar (@iam_vaishnavisaikumar_official)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJIKUMAR, VAISHNAVI, MOVIENEWS, ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY