SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.13 PM IST

ബാഷ് മുഹമ്മദിന്റെ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്

suraj

ലുക്കാ ചുപ്പിക്കുശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നായകൻ. ദുബായിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രവാസി മലയാളികളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ കാലിക പ്രാധാന്യത്തോടെയും നർമ്മത്തോടെയും അവതരിപ്പിക്കുന്നു.

സിദ്ദിഖ്, ലെന,സാഗർസൂര്യ,സുധീർ പറവൂർ എന്നിവരും യു.എ.ഇയിൽ നിന്നുള്ള നിരവധി കലാകാരന്മാരും അണിനിരക്കുന്നു.അലി ഗ്രാറ്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ശ്രീകുമാർ അറയ്ക്കൽ രചന നിർവഹിക്കുന്നു. ബാഷ് മുഹമ്മദിന്റെതാണ് കഥ.അതേസമയം സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന റോയ് റിലീസിന് ഒരുങ്ങുന്നു. സിജ റോസാണ് നായിക.സുനിൽ ഇബ്രാഹിം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഡോ. റോണി ,ശ്രീരാമൻ, റിയ സൈറ, ബോബൻ സാമുവൽ, രേഷ്‌മ ഷേണായി എന്നിവരാണ് മറ്റു താരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY