നിരവധി ആരാധകരുള്ള തമിഴ് നടനാണ് സൂര്യ. മികച്ച അഭിനയശൈലിയും കഥാപാത്രങ്ങളിലെ വൈവിധ്യംകൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സൂര്യ, നവ ദമ്പതികൾക്ക് നൽകിയ ഷോപ്പിംഗ് ടിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യയ്‌ക്കൊപ്പം ഷോപ്പിംഗിന് പോകുമ്പോള്‍ വാച്ച് ഊരി വയ്ക്കണമെന്നാണ് സൂര്യ പറയുന്നത്. സമയത്തെക്കുറിച്ച് ചിന്തിക്കാനേ പാടില്ലെന്നും മിണ്ടാതെ സ്‌നേഹത്തോടെ ബില്ല് അടയ്ക്കണമെന്നും അദ്ദേഹം പറയുന്നു.
'ഭാര്യയ്‌ക്കൊപ്പം ഷോപ്പിംഗിന് പോകുമ്പോള്‍ ആദ്യം തന്നെ വാച്ച് ഊരി വയ്ക്കണം. പിന്നീട് സമയത്തെ കുറിച്ച് ആലോചിക്കാനേ പാടില്ല. എന്നിട്ട് മിണ്ടാതെ ക്യാഷ് കൗണ്ടറിന് അരികില്‍ പോയി നില്‍ക്കുക. അവര്‍ ഷോപ്പിംഗ് എല്ലാം പൂര്‍ത്തിയാക്കിയ ശേഷം തിരികെ വരും. എന്നിട്ട് ഇതൊക്കെയാണ് വേണ്ടത് എന്നു പറയും. അപ്പോള്‍ ഒന്നും മിണ്ടാതെ അവയെല്ലാം സ്‌നേഹത്തോടെ വാങ്ങി നല്‍കുക'- സൂര്യ പറഞ്ഞു.
വീഡിയോ ഇതിനകം തന്നെ വൈറലായികഴിഞ്ഞു. സൂര്യയുടെ വാക്കുകളെ ഭൂരിഭാഗം പേരും പിന്തുണച്ചെങ്കിലും കടുത്ത വിമര്‍ശനങ്ങളുമായി മറ്റു ചിലർ രംഗത്തെത്തിയിട്ടുണ്ട്. സൂര്യയുടേത് എലൈറ്റ് ചിന്താഗതിയാണ്, മിഡില്‍ ക്ലാസ് ജീവിതത്തെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എല്ലാവര്‍ക്കും നിങ്ങളുടെ ജീവിതം സാദ്ധ്യമാകില്ലെന്നാണ് മറ്റു ചില കമന്റുകൾ. എന്നാൽ സൂര്യ വിവാഹ ജീവിതത്തിലെ ഭാര്യഭർത്തൃ ബന്ധത്തിൽ വേണ്ട ക്ഷമയെക്കുറിച്ചും പരസ്പരധാരണയെക്കുറിച്ചും തമാശ രൂപത്തിൽ പറഞ്ഞതാണെന്നാണ് ആരാധകരുടെ പക്ഷം.
ഹിറ്റ് സിനിമകളുടെ നിറവിലാണ് നിലവിൽ സൂര്യ. ഒടുവിലിറങ്ങിയ വിശ്വനാഥ് ആന്റ് സണ്‍സും കറുപ്പും വന്‍ ഹിറ്റായിരുന്നു. ജിത്തു മാധവന്‍ ഒരുക്കുന്ന സീന്‍ ആണ് ഏറ്റവും പുതിയ ചിത്രം. നസ്ലിൻ വില്ലനായെത്തുന്ന സിനിമയിൽ നസ്രിയയാണ് നായിക. മാസ്, സ്‌റ്റൈലിഷ് ലുക്കിനൊപ്പം വ്യത്യസ്തമായ കഥാപാത്രമാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയും ഒരുപോലെ കോര്‍ത്തിണക്കുന്ന ചിത്രം സൂര്യയുടെ പതിവ് പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷ.
Tamil actor Suriya's shopping advice for newlyweds has gone viral, sparking online debate. He humorously suggested partners remove their watch and silently pay the bill with love, emphasizing patience. While many praised his take on marital understanding, some criticized the advice as an "elite mindset" disconnected from common experiences.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |