SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.42 PM IST

തൃഷയുടെ കഴുത്തിൽ താലിമാലയോ? ചർച്ചയായ വീഡിയോയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന് ​

READ ENGLISH VERSION
trisha-krishnan

തെന്നിന്ത്യൻ താരറാണിയാണ് തൃഷ കൃഷ്ണൻ. എന്നാൽ അടുത്തിടെ വലിയ രീതിയിൽ തൃഷ വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. അതിന് കാരണം നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുമായുള്ള ബന്ധമാണ്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആരംഭിച്ചത്.

നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത കുടുംബകോടതിയിൽ അപേക്ഷ നൽകിയത്. വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയാൻ കാരണം തൃഷയാണെന്നാണ് ചിലർ ആരോപിക്കുന്നത്. വിവാഹമോചന വാർത്തകൾക്കിടെ തൃഷയും വിജയും ഒരുമിച്ച് ചില പൊതുപരിപാടികളിൽ പങ്കെടുത്തതും അഭ്യൂഹങ്ങൾ വർദ്ധിപ്പിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്ക് പരോക്ഷമായി നടി മറുപടി നൽകാറുണ്ട്.

ഇപ്പോഴിതാ തൃഷയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിൽ നടി ധരിച്ചിരിക്കുന്ന മാലയാണ് അതിന് കാരണം. അധികം നീളമില്ലാത്ത മാലയിൽ ഒരു ലോക്കറ്റ് കാണാം. ഈ ലോക്കറ്റിന് ആലിലയുടെ രൂപമാണ്. സ്വർണ നിറത്തിലെ ലോക്കറ്റാണിത്. വീഡിയോ വെെറലായതിന് പിന്നാലെ നടിയുടെ വിവാഹം കഴിഞ്ഞോയെന്ന് വരെ ആരാധകർ ചോദിക്കുന്നുണ്ട്.

'വിവാഹം കഴിഞ്ഞോ?', വിജയ് കെട്ടിയ താലിയാണ് ഞാൻ പറഞ്ഞത് പോലെ നടന്നു. അതേപോലെ നടന്നു',​ ഇത് താലിയൊന്നുമല്ല', ' ഈ വീഡിയോ എഐ ആണെന്നാണ് തോന്നുന്നത്', 'ഇത് 2025ലെ വീഡിയോയാണ്,​ എന്തിനാണ് തെറ്റായ സന്ദേശം നൽകുന്നത്' - ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഇപ്പോൾ വെെറലാകുന്ന ഈ വീഡിയോ 2025ലെ വീഡിയോയാണ്. കമലഹാസൻ നായകനായി അഭിനയിച്ച 'തഗ്ഗ് ലെെഫ്' എന്ന ചിത്രത്തിലെ പ്രമോഷൻ പരിപാടിക്കിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വെെറലാകുന്നത്.

A post shared by Viral Facts | News | Daily Updates (@viralfactsoftheworld)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRISHA, CHAIN, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY