
ഡിസംബർ 7ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽ.ബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എ/ ബി.എസ്‍സി/ ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ കോമേഴ്‌സ് നാലാം സെമസ്റ്റർ എം.കോം ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ എം.എസ്‍സി കെമസ്ട്രി (സ്പെഷ്യലൈസഷൻ ഇൻ ഫംഗ്ഷണൽ മെറ്റീരിയൽസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ എം.എ ഇക്കണോമിക്സ് (ഫിനാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ മേയിൽ നടത്തിയ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി. കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട് വൈവാവോസി നവംബർ 3, 4, 9 തീയതികളിൽ അതത് പരീക്ഷാകേന്ദ്രത്തിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.എസ്‍സി സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |