SignIn
Kerala Kaumudi Online
Saturday, 24 October 2026 5.46 PM IST

നാല് ഗവ. ഐ.ടി.ഐകൾ വരുന്നു

b

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ ഗവ. ഐ.ടി.ഐകൾ ആരംഭിക്കും. നേമത്തെ ചാല,ഒല്ലൂരിലെ പീച്ചി,തൃത്താലയിലെ നാഗലശ്ശേരി,തവനൂരിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐ.ടി.ഐകൾ. നാഗലശ്ശേരിയിൽ അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3ഡി പ്രിന്റിംഗ്),കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്,) ഡ്രാഫ്റ്റ്സ്മാൻ സിവിൽ,ഇൻഫർമേഷൻ ടെക്നോളജി കോഴ്സുകളാണുണ്ടാവുക. എടപ്പാളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്,ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി,മെക്കാനിക് മോട്ടോർ വെഹിക്കിൾ,സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) എന്നിവയാണ്. പീച്ചിയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി,ഡ്രാഫ്റ്റ്സ്മാൻ സിവിൽ,ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ,മെക്കാനിക് മോട്ടോർ വെഹിക്കിൾ കോഴ്സുകളാണുള്ളത്. ചാലയിൽ അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3ഡി പ്രിന്റിംഗ്),ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ടറിംഗ് ടെക്നീഷ്യൻ,മറൈൻ ഫിറ്റർ,മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് കോഴ്സുകളുണ്ടാവും. ആറ്റിങ്ങൽ ഐ.ടി.ഐ.യിൽ നിന്ന് വെൽഡർ 2യൂണിറ്റ് ചാലയിലേക്ക് മാറ്റും. നാല് ഐ.ടി.ഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ/തസ്തികകളുടെ പുനർവിന്യാസം,പുനക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലാർക്കുമാരുടെ സ്ഥിരം തസ്തികകൾ പുതുതായി സൃഷ്ടിക്കും. നാല് വാച്ച്മാൻ,നാല് കാഷ്വൽ സ്വീപ്പർ കരാർ നിയമനം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+