SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

മധുര കാമരാജ്: ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

d

മധുര കാമരാജ് യൂണിവേഴ്‌സിറ്റി ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. എം.എ, എം.എസ്‌സി, എം.എഡ്, എം.ബി.എ, എം.പി.എഡ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. സയൻസ്,ഹ്യൂമാനിറ്റീസ്,ലൈബ്രറി സയൻസ്,സോഷ്യൽ സയൻസസ്,മാനേജ്‌മെൻറ്റ്,എഡ്യൂക്കേഷൻ,ഫൈൻ ആർട്‌സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ബയോടെക്‌നോളജി,കെമിസ്ട്രി,എർത്ത് റിമോട്ട് സെൻസിംഗ് ആൻഡ് ജിയോ ഇൻഫർമേഷൻ ടെക്‌നോളജി,മാത്തമാറ്റിക്‌സ്,ഫിസിക്‌സ്,എം.സി.എ,എം.പി.എഡ്,എം.ബി.എ പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മറ്റു പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷയില്ല.

പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.ബി.എ ഇൻ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് പ്രോഗ്രാമിന് ചേരാം. സർട്ടിഫിക്കറ്റ്,ഡിപ്ലോമ,ഹയർ ഡിപ്ലോമ,പി.ജി ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ മൂന്ന്. www.admissions.mkuniversity.ac.in

ശിവനാടാർ

യൂണി. പ്രവേശനം

ചെന്നൈയിലുള്ള ശിവനാടാർ യൂണിവേഴ്‌സിറ്റിയിൽ ബിരുദ,ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. മികച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് ലഭിക്കും. ഇന്നോവേഷൻ,ടെക്‌നോളജി,ഗവേഷണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സർവകലാശാലയാണിത്. ബി.ടെക് ഇൻ എ.ഐ ആൻഡ് ഡാറ്റ സയൻസ്,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജനിയറിംഗ് (സൈബർ സെക്യൂരിറ്റി),ഐ.ഒ.ടി,എം.ടെക് ഇൻ എ.ഐ ആൻഡ് ഡാറ്റ സയൻസ്,ബി.കോം ഓണേഴ്‌സ്/പ്രൊഫഷണൽ അക്കൗണ്ടിംഗ്,ബി.എസ്‌സി ഇക്കണോമിക്‌സ് (ഡാറ്റ സയൻസ്),ബി.എ എൽ.എൽ.ബി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കൂടാതെ സിവിൽ എൻജിനിയറിംഗ്,കോമേഴ്‌സ്,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്,ഇക്കണോമിക്‌സ്,ഇംഗ്ലീഷ്,എൻവിറോണ്മെന്റൽ സയൻസ് ആൻഡ് എൻജിനിയറിംഗ്,മാത്തമാറ്റിക്‌സ്,ഇന്റർഡിസിപ്ലിനറി റിസർച്ച് എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്. www.snuchennai.edu.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+