
തിരുവനന്തപുരം: മരുന്നുവാങ്ങിയതിന്റെ കുടിശിക തീർക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷന് 100കോടി കൂടി സർക്കാർ അനുവദിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കുടിശിക തീർക്കാൻ അനുവദിച്ച തുക 270കോടിയായി. ആകെ 700കോടിയോളമാണ് കുടിശികയുണ്ടായിരുന്നത്. ഇത് തീർക്കാതെ മരുന്ന് നൽകാനാവില്ലെന്ന് കമ്പനികൾ നിലപാടെടുത്തിരുന്നു. തുടർന്ന് സമയബന്ധിതമായി കുടിശിക തീർക്കാമെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഉറപ്പ് നൽകിയതിനാലാണ് ഈ മാസം 100കോടികൂടി അനുവദിച്ചത്. അടുത്ത സാമ്പത്തിക വർഷം 1000കോടിയോളം രൂപയുടെ മരുന്ന് വാങ്ങാനാണ് നടപടിയെടുത്തിരിക്കുന്നത്. ബഡ്ജറ്റിൽ 356കോടിയാണ് അനുവദിച്ചെങ്കിലും ധനവകുപ്പ് 250കോടി അധികം അനുവദിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |