SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

കേരള സർവകലാശാല

k

പരീക്ഷാഫലം

2024 ഫെബ്രുവരിയിൽ നടത്തിയ രണ്ട്,നാല്,ആറ് സെമസ്​റ്റർ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്‌ടോബറിൽ നടത്തിയ മൂന്ന്,നാല് സെമസ്​റ്റർ എം.എ. സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ നടത്തിയ മൂന്ന്,അഞ്ച് സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ യഥാക്രമം 28,ഏപ്രിൽ 8 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടത്തും.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 2 മുതൽ 4 വരെ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

നവംബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.പി.എ. മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ 24ന് നടത്തും.

വിദൂരവിദ്യാഭ്യാസ വിഭാഗം സെപ്തംബറിൽ നടത്തിയ മൂന്ന്,നാല് സെമസ്​റ്റർ ബികോം. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 24 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+