SignIn
Kerala Kaumudi Online
Sunday, 31 May 2026 2.53 AM IST

സ്വതന്ത്ര നീക്കത്തെ 'പേടിച്ച്' ഹൈക്കമാൻഡ്, സുധാകരന് കണ്ണൂരിൽ സീറ്റ്; ഡൽഹിയിൽ നാടകീയ നീക്കങ്ങൾ

READ ENGLISH VERSION
k-sudhakaran

ന്യൂഡൽഹി: പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന കെ സുധാകരന്റെ ഭീഷണിയിൽ വഴങ്ങി ഹൈക്കമാൻഡ്. കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. സുധാകരനെ മുതിർന്ന നേതാവ് എകെ ആന്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ടി.ഒ മോഹനനെ മാറ്റി സുധാകരനെ സ്ഥാനാർത്ഥിയാക്കും. തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാനുള്ള നീക്കവും സുധാകരൻ നടത്തിയിരുന്നു. ഇതോടെയാണ് ആന്റണി അടക്കമുള്ള നേതാക്കൾ കളത്തിലിറങ്ങിയത്.

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിലാണ് സുധാകരനെ കണ്ണൂരിൽ സ്ഥാനാത്ഥിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നത്. ഇത് സുധാകരന്റെ സമ്മർദ്ദ തന്ത്രമാണെന്നാണ് നേതൃത്വം കരുതിയത്. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന രീതിയിലേക്ക് എത്തിയതോടെയാണ് സുധാകരന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയത്.

എകെ ആന്റണി, രമേശ് ചെന്നിത്തല എന്നീ നേതാക്കൾ സുധാകരന് സീറ്റ് നൽകണമെന്ന ആവശ്യം ഹൈക്കമാൻഡിന് മുന്നിൽ വച്ചെന്നാണ് സൂചന. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന ആവശ്യത്തിൽ ഉറച്ചുനിന്നെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KANNUR, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA