SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 AM IST

ഓട്ടോ മറിഞ്ഞ് അപകടം; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം

accident

കോഴിക്കോട്: ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ആനക്കാംപൊയിലിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓട്ടോ മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയിൽ തിരുവമ്പാടി റോഡിൽ ഇറക്കമിറങ്ങി വരികയായിരുന്നു ഓട്ടോ. ഇതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഷിജു ഓട്ടോഡ്രൈവറാണ്. തിരുവമ്പാടിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ബിൻസി.

ബിൻസിയെ ജോലി സ്ഥലത്ത് കൊണ്ടുവിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOZHIKODE, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA