
കുന്നത്തുകാൽ (തിരുവനന്തപുരം): നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റു. പരശുവയ്ക്കൽ മലഞ്ചിറ്റ് സ്വദേശി വിൻസെന്റാണ് (52) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മലഞ്ചിറ്റ് സ്വദേശി അജീഷ് (37), ആടുമൻകാട് സ്വദേശി ദാസയ്യൻ (60) എന്നിവർ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. നാറാണിക്കു സമീപം കാലായിൽ വറട്ടയം റോഡിൽ വീടിന്റെ ചുറ്റുമതിൽ നിർമ്മിക്കുകയായിരുന്നു ഇവർ. ശക്തമായ മഴയെ തുടർന്ന് ജോലി മതിയാക്കാൻ സമീപവാസികൾ പറഞ്ഞെങ്കിലും ഇവർ ജോലി തുടരുകയായിരുന്നു. മൂന്നുപേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വിൻസെന്റിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പൊലീസ് നടപടിക്കുശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. വിൻസെന്റിന്റെ ഭാര്യ: പുഷ്പം. മക്കൾ: വിനിൽ, വിഷ്ണു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |