തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് സിപിഎം ബോധപൂർവം അക്രമങ്ങൾ അഴിച്ചുവിടുന്നതെന്ന് കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ്. കോൺഗ്രസ് ഓഫീസുകൾക്കുനേരെയുള്ള ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
'കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുള്ള നിലപാടുകൾക്ക് ജനങ്ങളുടെ അംഗീകാരം കിട്ടുന്നുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ നടപടികൾ ശരിയല്ലെന്ന് എൻഡിഎയിൽ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. അതിനെ തടയാനാണ് സിപിഎം ശ്രമിക്കുന്നത്. മറുഭാഗത്ത് ബിജെപിയും നിൽക്കുന്നു. കേരളത്തിലെ സർക്കാരിന്റെയും യുഡിഎഫിന്റെയും സുഗമമായ പ്രവർത്തനം തടസപ്പെടുത്തുന്നതിനുവേണ്ടിയാണ് അക്രമ രാഷ്ട്രീയം നടപ്പിലാക്കുന്നത്. സിപിഎം-ബിജെപി നേതൃത്വത്തിന്റെ അറിവോടെയും ഒത്താശയോടെയും നിർദേശങ്ങൾക്കനുസരിച്ചുമാണ് അക്രമങ്ങൾ നടക്കുന്നത്. ഇത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട രണ്ട് പാർട്ടികളും തയ്യാറാകണം.
അക്രമകാരികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ എല്ലാ നടപടികളുമായും മുന്നോട്ടുപോകും. ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കാനുള്ള ഒരു പരിശ്രമവും നടപ്പാക്കാൻ അനുവദിക്കില്ല. ജനങ്ങൾക്കുവേണ്ടിയാണ് മന്ത്രിമാർ യാത്ര ചെയ്യുന്നത്. കരിങ്കൊടിയുടെ പേരിലുള്ള അക്രമങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കും'- സണ്ണി ജോസഫ് വ്യക്തമാക്കി.
തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹമാണെന്ന് സണ്ണി ജോസഫ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബിജെപി വിശ്വസിക്കുന്നത്. ദേശീയതലത്തിലെ വിഷയങ്ങിൽ നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആക്രമണങ്ങൾ ബിജെപി ആസൂത്രണം ചെയ്യുന്നതെന്ന് സണ്ണി ജോസഫ് ആരോപിച്ചിരുന്നു.
KPCC president and Electricity Minister Sunny Joseph accused the CPM of deliberately promoting violence to disrupt law and order in Kerala. He alleged that attacks on Congress offices occur with CPM-BJP leadership’s knowledge and called for action against perpetrators. Joseph also condemned violent protests, stating that the government would protect peaceful public life.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |