SignIn
Kerala Kaumudi Online
Friday, 02 October 2026 3.55 AM IST

സത്യസന്ധതയ്ക്ക് അംഗീകാരം, പിന്നാലെ ഭാര്യയുടെ വിയോഗം

photo

ചാരുംമൂട് : കാൻസർ ബാധിതയായ ഭാര്യക്ക് കടംവാങ്ങി മരുന്ന് വാങ്ങിയ ദിവസമാണ് ഓട്ടോഡ്രൈവർ രാജേന്ദ്രന് 1.23 ലക്ഷം രൂപ കളഞ്ഞു കിട്ടിയത്. പ്രാരാബ്ധങ്ങൾക്കിടയിലും ഈ പണം സ്വന്തമാക്കാൻ കരിമുളയ്ക്കൽ ചരുവയ്യത്ത് രാജ്ഭവനിൽ രാജേന്ദ്രൻ തയ്യാറായില്ല. ഉടമസ്ഥനെ കണ്ടെത്തി നൽകി. അതോടെ അഭിനന്ദന പ്രവാഹമായിരുന്നു.

പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ഭാര്യയുടെ വിയോഗമാണ് വിധി കാത്തുവച്ചിരുന്നത്.

രണ്ട് വർഷമായി കാൻസർ ബാധിതയായിരുന്ന വിജിതയെ (45) സുമനസ്സുകളുടെ സഹായത്താൽ പണം സംഘടിപ്പിച്ച് ചികിത്സയ്ക്കായി ഇന്നലെ കോട്ടയം മെഡിക്കൽ കാേളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

ഭാര്യയ്ക്ക് മരുന്ന് വാങ്ങാൻ സുഹൃത്തിൽ നിന്ന് 2,000 രൂപ കടം വാങ്ങിയ സെപ്തംബർ 25-ന് വൈകുന്നേരം കരിമുളയ്ക്കൽ ജംഗ്ഷനിൽ നിന്നാണ് രാജേന്ദ്രന് പണപ്പൊതി ലഭിച്ചത്. മേനാത്തേരി സ്വദേശിയായ സിയാദിന്റെതാണെന്ന് കണ്ടെത്തി. വാർഡ് അംഗം ആശാ രതീഷിനൊപ്പം നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം തുക ഉടമയ്ക്ക് കൈമാറുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെ രാജേന്ദ്രനെ ആദരിച്ചിരുന്നു. വിഷ്ണുരാജ്, ധീരജ് എന്നിവരാണ് മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA