SignIn
Kerala Kaumudi Online
Monday, 28 September 2026 12.42 PM IST

സി ഐ സർവീസിൽ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെ, ഡി വൈ എഫ് ഐ നേതാവും അന്ന് സ്റ്റേഷനിലുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മോഫിയയുടെ മാതാവ്

mofiya

ആലുവ: നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സി ഐ സുധീർ സർവീസിൽ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മാതാവ് ഫാരിസ. ഡി വൈ എഫ് ഐ നേതാവിനേയും കൂട്ടിയാണ് മകളുടെ ഭർത്താവ് സുഹൈൽ സ്റ്റേഷനിൽ എത്തിയിരുന്നതെന്നും ഫാരിസ പറഞ്ഞു.

'ഡി വൈ എഫ് ഐയുടെ ഒരു നേതാവ് ഭർത്താവിനൊപ്പം വന്നിരുന്നെന്ന് അവൾ പറഞ്ഞിരുന്നു. എന്നാൽ അയാളാരാണെന്ന് അവൾക്കറിയില്ലായിരുന്നു. മകളെ അവർ മാനസിക രോഗിയാക്കി ചിത്രീകരിച്ചു. മാനസികരോഗിയാണെന്ന് അവർ ഇടയ്ക്കിടെ പറഞ്ഞപ്പോൾ ഡോക്ടറെ കാണിച്ചിരുന്നു. എന്നാൽ ഡോക്ടർ പറഞ്ഞത് സുഹൈലിനാണ് കൗൺസിലിംഗ് നൽകേണ്ടതെന്നാണ്.

അവളെ അവന്റെ കൂടെ വിടരുതെന്നും ഡോക്ടർ പറഞ്ഞു. എല്ലാം നല്ലരീതിയിൽ അവസാനിക്കുമെന്ന പ്രതീക്ഷയായിരുന്നു അവൾക്ക്. മുത്തലാഖ് ചൊല്ലിയതോടെ മകൾ തകർന്നു. മൂന്ന് മാസത്തിനകം അവൻ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാല് പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് മോൾ പറഞ്ഞിട്ടുണ്ട്.'- ഫാരിസ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CI SUDHEER, MOFIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA