SignIn
Kerala Kaumudi Online
Monday, 28 September 2026 10.47 AM IST

ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുത്ത് തുടങ്ങി; വോട്ടെടുപ്പ് നടക്കുന്നത് 38 തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിലേക്ക്

election
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറുമണിക്ക് വിധിയെഴുത്ത് അവസാനിക്കും. 125 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

എറണാകുളം, കോഴിക്കോട് കോർപറേഷനുകളിലേയും ചാലക്കുടി, ചിറ്റൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റികളിലേയും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെയും ഓരോ വാർഡിലും ഏഴ് ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിലും 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.

നാളെയാണ് വോട്ടെണ്ണൽ നടക്കുക. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം നടക്കുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാണ് ഇത്. സീറ്റുകൾ നിലനിർത്തി ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ കൂടുതൽ സീറ്റുകൾ പിടിച്ച് തിരിച്ചുവരവിന്റെ പാതയിലാണെന്ന് തെളിയിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

English Summary

Voting has begun in the by-elections to 38 local self-government wards across Kerala. A total of 125 candidates are contesting, with polling scheduled from 7 am to 6 pm. The by-elections cover wards in two corporations, three municipalities, three district panchayats, seven block panchayats and 23 grama panchayats.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BY ELECTION, LOCAL BODY ELECTION, UDF, LDF, KERALA LOCAL ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA