SignIn
Kerala Kaumudi Online
Thursday, 25 June 2026 4.52 AM IST

'അമ്മ' ഓഫീസിൽ മാനസികപീഡനമെന്ന് ജീവനക്കാരി

READ ENGLISH VERSION
v

കൊച്ചി: താര സംഘടനയായ 'അമ്മ"യുടെ ഓഫീസിൽ തൊഴിൽ നിഷേധവും മാനസികപീഡനവും നേരിട്ടെന്ന് മുൻ ജീവനക്കാരി. അമ്മ ഭാരവാഹികൾക്കും പൊലീസിനും തൊഴിൽ വകുപ്പിനും ആലുവ മുപ്പത്തടം സ്വദേശിനി അതുല്യ പ്രകാശനാണ് പരാതി നൽകിയത്.

കലൂരിലെ അമ്മ ഓഫീസിലെ മാനേജരായിരുന്നു അതുല്യ. 2025 സെപ്‌തംബർ 29ന് ജോലിയിൽ പ്രവേശിച്ച തന്നെ കഴിഞ്ഞ ഏപ്രിൽ 30ന് ജനറൽ സെക്രട്ടറി പിരിച്ചുവിട്ടത് നിയമപരമായല്ലെന്ന് പരാതിയിൽ പറയുന്നു. ട്രഷറർ ഉണ്ണി ശിവപാലിൽ നിന്ന് മോശം പെരുമാറ്റവും മാനസിക പീഡനവുമുണ്ടായി. ഇക്കാര്യം അറിയിച്ചപ്പോൾ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഫോണിൽ ഭീഷണിപ്പെടുത്തുകയും കാരണം കാണിക്കാതെ പിരിച്ചു വിടുകയും ചെയ്‌തു. ജോലിയിൽ തുടരാൻ സംരക്ഷണം നൽകണമെന്ന് പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയെപ്പറ്റി അമ്മ ഭാരവാഹികൾ പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA