SignIn
Kerala Kaumudi Online
Monday, 28 September 2026 1.05 AM IST

മഴവില്ലിൽ നിന്ന് പഠിക്കണം: അമ്മ

amma

കൊ​ല്ലം: നി​സ്വാർ​ത്ഥ​ത​യു​ടെ സ​ന്ദേ​ശം പ്ര​കൃ​തി​യിൽ നി​ന്ന് പഠി​ക്ക​ണ​മെ​ന്ന് 73​-ാം ജ​ന്മ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ലെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തിൽ മാ​താ അ​മൃ​താ​ന​ന്ദ​മ​യി ദേ​വി പ​റ​ഞ്ഞു. മ​ഴ​വി​ല്ലി​ന് ഏ​ഴഴ​കാ​ണ്. ഏ​താ​നും നി​മി​ഷ​ങ്ങൾ മാ​ത്രം തെ​ളി​ഞ്ഞ്

മ​റ​യുന്ന ആ വർ​ണ​ക്കാ​ഴ്​ച​യു​ടെ നി​മി​ഷ​ത്തിൽ ലോ​കം നി​ശ്ച​ല​മാ​കും. പ​ക്ഷേ, 'ആ​കാ​ശ​ത്തെ ആ അ​ത്ഭു​തം'' ആ​രിൽ നി​ന്നും ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ എ​ല്ലാ​വർ​ക്കും സ​ന്തോ​ഷം നൽ​കു​ന്നു. നി​സ്വാർ​ത്ഥ​മാ​യ ആ സേ​വ​ന​ത്തി​ന്റെ സ​ന്ദേ​ശ​മാ​ണ് മ​നു​ഷ്യൻ മ​ഴ​വി​ല്ലിൽ നി​ന്ന് പഠി​ക്കേ​ണ്ട​ത്.

ജി​മ്മിൽ പോ​യി, കൈ​യു​ടെ മ​സിൽ മാ​ത്രം വ​ള​രാ​നു​ള്ള വ്യാ​യാ​മം ചെ​യ്യു​ന്ന​തു പോ​ലെ​യാ​ണ് ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സം.

അ​ങ്ങ​നെ ചെ​യ്​താൽ, ആ ഭാ​ഗ​ത്തെ മ​സിൽ മാ​ത്രം വി​ക​സി​ക്കു​ക​യും ശ​രീ​ര​ത്തി​ന്റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളെ​ല്ലാം

അ​നു​പാ​ത​മി​ല്ലാ​തെ വി​കൃ​ത​മാ​യി തീ​രു​ക​യും ചെ​യ്യും. ബു​ദ്ധി​യും ഓർ​മ്മ​ശ​ക്തി​യും വി​ക​സി​പ്പി​ച്ച് മ​നു​ഷ്യ​നെ

ഉ​ല്​പാ​ദ​ന​ശേ​ഷി​യു​ള്ള യ​ന്ത്ര​ങ്ങ​ളാ​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ങ്ങ​നെ പോ​യാൽ, സ​മൂഹം ഇ​ല്ലാ​താ​കും.

വി​ദ്യാ​ഭ്യാ​സം ര​ണ്ട് ത​ര​ത്തി​ലാ​ണ്, ജീ​വി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ​വും ജീ​വി​ത​ത്തി​നു​ള്ള വി​ദ്യാ​ഭ്യാ​സ​വും. ജീ​വി​ക്കാൻ ഡോ​ക്ട​റാ​ക​ണം, എൻ​ജി​നി​യ​റാ​ക​ണം കോ​ളേ​ജിൽ പോ​ക​ണം, പഠി​ക്ക​ണം. അ​തി​നു​ള്ളതാ​ണ് ജീ​വി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സം. എ​ന്നാൽ

ജീ​വി​ത​ത്തി​നു​ള്ള വി​ദ്യാ​ഭ്യാ​സം ജീ​വി​ത​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ്. ധാർമ്മി​ക​ത​യും മൂ​ല്യ​ങ്ങ​ളും

അ​തി​ന്റെ ഭാ​ഗ​മാ​ണ്. ഇ​ത് നേ​ട​ണ​മെ​ങ്കിൽ അ​ദ്ധ്യാ​ത്മി​ക​ത മ​ന​സി​ലാ​ക്ക​ണം. ലോ​ക​ത്തി​ന്റെ സ്വ​ഭാ​വ​വും മ​ന​സി​ന്റെ

സ്വ​ഭാ​വ​ങ്ങ​ളും വി​കാ​ര​ങ്ങ​ളും അ​വ​യെ പ​റ്റി​യു​ള്ള അ​റി​വുമു​ണ്ടാ​ക​ണം. ജീ​വി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന് ആ​വ​ശ്യം

അ​റി​വാ​ണ്. എ​ന്നാൽ ജീ​വി​ത​ത്തി​നു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന് ആ​വ​ശ്യം വി​വേ​ക​വും പ​ക്വ​ത​യു​മാ​ണെ​ന്ന് മാ​താ

അ​മൃ​താ​ന​ന്ദ​മ​യി ദേ​വി പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA