SignIn
Kerala Kaumudi Online
Sunday, 27 September 2026 3.10 AM IST

ഇപ്പോഴും,​ നവകേരള ബസ് സൂപ്പർ ഹിറ്റ്

nava

കോഴിക്കോട്: നവകേരള സദസിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉപയോഗിച്ച ബസ് കോഴിക്കോട് -ബംഗളൂരു റൂട്ടിൽ ഇപ്പോഴും സൂപ്പർഹിറ്റ്. പ്രതിദിനം 55,000-60,000 രൂപയാണ് കളക്ഷൻ. 2023 നവംബർ 18 മുതൽ ഡിസംബർ 23 വരെയായിരുന്നു മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ നവകേരള യാത്ര. മന്ത്രിസംഘത്തിന് യാത്ര ചെയ്യാൻ ബസിൽ ലിഫ്ടും ടോയ്‌ലറ്റുമടക്കം ആഡംബര സൗകര്യമൊരുക്കിയിരുന്നു. അതെല്ലാം ഒഴിവാക്കിയാണ് സർവ്വീസ് ബസാക്കിയത്.

കെ.എസ്.ആർ.ടി.സിയുടെ അന്തർ സംസ്ഥാന സർവീസായ ഗരുഡ പ്രീമിയം ആയാണ് ഓടുന്നത്. രാവിലെ 8.25ന് കോഴിക്കോട്ട് നിന്ന് തുടങ്ങും. വെെകിട്ട് നാലരയ്ക്ക് ബംഗളൂരുവിലെത്തും. ബംഗളൂരുവിൽ നിന്ന് രാത്രി പത്തരയ്ക്ക് പുറപ്പെട്ട് രാവിലെ കോഴിക്കോട്ടെത്തും. ശരാശരി ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. തിരക്കിനനുസരിച്ച് നിരക്ക് മാറും (ഡെെനാമിക് പ്രെെസിംഗ്).

26 സീറ്റ്
ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈൽ ചാർജിംഗ് സംവിധാനവുമുണ്ട്.26 പുഷ്ബാക്ക് സീറ്റാണുള്ളത്. താമരശേരി, കൽപ്പറ്റ, ബത്തേരി, മൈസൂരു വഴിയാണ് സർവീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVAKERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA